തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ

തൊണ്ടിമുതൽ തിരിമറി കേസിലെ കോടതി വിധിക്ക് പിന്നാലെ ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി ബാർ കൗൺസിൽ. വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും. മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക. ആൻ്റണി രാജുവിന് ബാർ കൗൺസിൽ നോട്ടീസ് നൽകും.

വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. അതേസമയം അയോഗ്യത വിജ്ഞാപനം നിയമ സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കും മുന്‍പ് രാജിവയ്ക്കാനാണ് ആന്റണി രാജുവിന്റെ നീക്കം. സ്പീക്കറെ നേരില്‍കണ്ട് രാജിക്കത്ത് കൈമാറുകയോ ഇമെയില്‍ ആയി അയച്ചു നല്‍കുകയോ ചെയ്‌തേക്കും.

വിധി പുറപ്പെടുവിച്ച നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ടെങ്കിലും ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കാനാണ് നീക്കം. അതേസമയം ആന്റണി രാജു മേൽക്കോടതിയിൽ പോയി അയോഗ്യത നീക്കിയാലും ആന്‍റണി രാജുവിനെ മത്സരിപ്പിക്കുന്നത് ഗുണകരമാകില്ലെന്നാണ് സിപിഐ വിലയിരുത്തൽ. സീറ്റ് സി.പിഐ.എം ഏറ്റെടുക്കുകയോ കേരള കോൺഗ്രസിന് നൽകുകയോ ചെയ്തേക്കും.

Latest Stories

പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ അ​തി​തീ​വ്ര ന്യൂ​ന​മ​ർ​ദം; ശ​ക്ത​മാ​യ മഴ വരുന്നു, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

IND vs NZ: ഇന്ത്യൻ ആരാധകർക്ക് സന്തോഷ വാർത്ത, ടീമിന് കരുത്താകാൻ അവൻ മടങ്ങിയെത്തുന്നു

'മുണ്ടകൈ ചൂരൽമല ദുരന്തത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച വീട് ഉടൻ വരും, യൂത്ത് കോൺഗ്രസ് പിരിച്ച ഒരുകോടി 5 ലക്ഷം കൈമാറും'; എല്ലാം ക്ലിയർ ആണെന്ന് വി ഡി സതീശൻ

'സര്‍, ഞാന്‍ താങ്കളെ വന്നു കാണട്ടെ, പ്ലീസ്', പ്രധാനമന്ത്രി മോദി എന്നോട് ഇങ്ങനെയാണ് ചോദിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്; 'ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ചോദിച്ചു വര്‍ഷങ്ങളായി കാത്തിരിക്കുന്നു'

'നിന്റെയൊക്കെ കൂട്ടത്തോട് പോയി പറഞ്ഞേക്ക് ഒറ്റയാൻ വീണ്ടും കാട് കയറിട്ടുണ്ടെന്ന്'; മോഹൻലാലിന്റെ ഡയലോഗ് പറഞ്ഞ് ശിവകാർത്തികേയൻ; വൈറലായി വീഡിയോ

ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും; പ്രദർശനം ഫെബ്രുവരി 12ന്; നേട്ടം കൈവരിക്കുന്ന ഏക ഇന്ത്യൻ സിനിമ

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗവേര്‍ണിംഗ് കൌണ്‍സില്‍ ചെയര്‍മാനായി ഡോ ടി വിനയകുമാറിനെ നിയമിച്ചു; പദവിയിലെത്തുന്ന ആദ്യ മലയാളി

T20 World Cup 2026: കപ്പടിക്കാൻ ലങ്കയ്ക്ക് ഇന്ത്യൻ സഹായം, അയൽ രാജ്യത്തിന്റെ നീക്കത്തിൽ ഞെട്ടി ബിസിസിഐ

ജനനായകനിൽ വിജയ്‍ക്ക് 220 കോടി, ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെയാൾ അനിരുദ്ധ്; മമിതയുടെ പ്രതിഫലം എത്ര?

'കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗൺസിലിംഗ് നൽകാം, അതുമാത്രമാണ് ഇനി ബാക്കി'; തെരുവുനായ വിഷയത്തിൽ മൃ​ഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി