'അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു'; ഇവരുടെ ഉള്ളിലിരിപ്പ് വേറെയാണെന്ന് ജോണ്‍ ബ്രിട്ടാസ്

ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. വിഷയത്തില്‍ അടിയന്തരമായി നടപടി വേണമെന്ന് പറഞ്ഞ ജോണ്‍ ബ്രിട്ടാസ് വിഷയത്തിൽ ബിജെപി നിലപാട് പറയണമെന്നും പറഞ്ഞു. പ്രവർത്തകർ അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നുവെന്നും മാതാവിന് സ്വർണ്ണ കിരീടം നൽകുന്നുവെന്നും പറഞ്ഞ ജോണ്‍ ബ്രിട്ടാസ് ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തുവന്നതെന്നും കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. സിബിസിഐക്ക് എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ ജോണ്‍ ബ്രിട്ടാസ് ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രം എന്നും കൂട്ടിച്ചേർത്തു.

കന്യാസ്ത്രീയുടെ കുടുംബവുമായി സംസാരിച്ചെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. പൊലീസ് അക്രമകാരികളുടെ പക്ഷം പിടിച്ചു. ഒരു രാജ്യത്തിന്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടത്. രേഖകൾ മുഴുവൻ നൽകിയെന്നും താണു കേണപേക്ഷിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അറസ്റ്റുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ