'നിലമ്പൂരിൽ മത്സരിക്കാനില്ല, അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ല'; സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ

വി ഡി സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് പി വി അൻവർ. അൻവറില്ലാതെ യുഡിഎഫ് ജയിക്കില്ലെന്ന് പറഞ്ഞ പി വി അൻവർ നിലമ്പൂരിൽ മത്സരിക്കാൻ തന്റെ കയ്യിൽ പണം ഇല്ലെന്നും പറഞ്ഞു. യുഡിഎഫിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.

ഇന്നും വി ഡി സതീശനെ കന്നാക്രമിച്ചായിരുന്നു പി വി അൻവറിന്റെ വാർത്ത സമ്മേളനം. വി ഡി സതീശന് പിന്നിൽ ഏതോ ഒരു ശക്തി ഉണ്ടെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. പലരും തന്നെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നുണ്ടെന്നും പി വി അൻവർ പറഞ്ഞു. അതേസമയം ചർച്ചകൾക്കൊടുവിൽ തീരുമാനം ആകാത്ത പക്ഷം താൻ നിലമ്പൂരിൽ മത്സരിക്കുമെന്നായിരുന്നു പി വി അൻവർ പറഞ്ഞിരുന്നത്.

താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അന്‍വര്‍ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അൻവർ ആരോപിച്ചു. താന്‍ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്നും അന്‍വര്‍ പറഞ്ഞു. മത്സരിക്കാന്‍ കോടികള്‍ എത്ര വേണം. കോടികള്‍ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യില്‍ ഒരു പൈസയുമില്ല. കടക്കാരനാണ്. എല്ലാവരും ചേര്‍ന്ന് തകര്‍ത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അവര്‍ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അന്‍വര്‍ വെളിപ്പെടുത്തി.

Latest Stories

സംസ്ഥാനത്ത് കനത്ത മഴ തുടരും; അഞ്ച് ദിവസം വ്യാപക മഴ, ഇന്നും നാളേയും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത

കാനഡയില്‍ മോദിയ്‌ക്കെതിരെ കനത്ത പ്രതിഷേധം; ഖാലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളോടെ

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പല്‍ അപകടം; മൂന്ന് കപ്പലുകള്‍ കൂട്ടിയിടിച്ചതായി റിപ്പോര്‍ട്ടുകള്‍

അപകടത്തിന് ശേഷമുള്ള ആദ്യ യാത്ര മുടങ്ങി, അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; ടേക്ക് ഓഫ് ചെയ്തില്ല

'ധനുഷിനോട് ഇനിയും മെലിയണമെന്നാണ് ഞാൻ ആവശ്യപ്പെട്ടത്, അദ്ദേഹം ഒരു സൂപ്പർമാനാണ്: കുബേര സംവിധായകൻ

ഭക്ഷണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഷെല്ലാക്രമണം; ഗാസ മുനമ്പില്‍ കൊല്ലപ്പെട്ടത് 45 പലസ്തീനികള്‍

അഞ്ച് മിനിറ്റ് ഉപദേശിച്ചാൽ അടുത്ത ഓവറിൽ തന്നെ ഔട്ടാവും, ഇതുപോലൊരു കോച്ചും കളിക്കാരനും വേറെയുണ്ടാവില്ല, ട്രോളി മുൻ ഇം​ഗ്ലണ്ട് താരങ്ങൾ

വര്‍ഗീയതയാണ് സിപിഎമ്മിന്റെ തുറുപ്പ് ചീട്ട്; പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വര്‍ഗീയത പ്രചരിപ്പിക്കുന്നുവെന്ന് വിഡി സതീശന്‍ 

ഇറാന്റെ പുതിയ സൈനിക മേധാവിയേയും ഇസ്രയേല്‍ വധിച്ചു; ബഗേരിക്കും ഘോലംഅലി റാഷീദിനും പിന്നാലെ നാല് ദിവസം മുമ്പ് ചുമതലയേറ്റ അലി ഷാദ്മാനിയേയും വധിച്ചെന്ന് ഐഡിഎഫ്

'രേണുവിന് മെന്റൽ ഡിപ്രെഷൻ ഉണ്ട്, ടാബ്‌ലെറ്റ് ഒക്കെ ഉണ്ട്, അത് സംഭവിച്ചു പോയതാണ്'; അന്ന് കൊല്ലം സുധി പറഞ്ഞത്...