പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍

കണ്ണൂര്‍ മുന്‍ എഡിഎം കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നാളെ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും. പൊലീസ് കേസ് കൃത്യമായി അന്വേഷിക്കുന്നുണ്ടെന്ന് ബോധിപ്പിക്കുമെന്നും കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. പൊലീസ് അന്വേഷണത്തില്‍ പാളിച്ചകളില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അന്വേഷണം സിബിഐയ്ക്ക് വിടേണ്ട സാഹചര്യമില്ലെന്നും കോടതിയില്‍ അറിയിക്കും.

അതേസമയം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയുടെ വാദം. പ്രതിയായ പിപി ദിവ്യ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. കുറ്റപത്രം സമര്‍പ്പിക്കാന്‍ കോടതിയനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിള്‍ ബെഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു.

Latest Stories

ചൈനയോട് മാത്രമല്ല ഇന്ത്യയോടും ട്രംപിന് താത്പര്യമില്ല; ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം നികുതി; ആപ്പിളിന് കര്‍ശന നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല; ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് അവഗണിച്ചതുകൊണ്ടെന്ന് മറിയക്കുട്ടി

RCB VS SRH: ക്യാപ്റ്റനെ മാറ്റി ആര്‍സിബി, ഇതെന്ത് പരിപാടിയാ, പ്ലേഓഫില്‍ എത്തിച്ചത് അവനാ, എന്നിട്ടെന്തിന് ആ താരത്തെ പുറത്താക്കി

പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

INDIAN CRICKET: ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി, ബുംറയ്ക്ക് ഇത് എന്താണ് പറ്റിയത്, ഇംഗ്ലണ്ടിനെതിരെ ടീം വിയര്‍ക്കും, എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

കോവിഡ് ലോകത്ത് വീണ്ടും പിടിമുറുക്കുന്നു? ബംഗളൂരുവില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് കേരളത്തിലും കേസുകള്‍ വര്‍ദ്ധിക്കുന്നു, ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ്

IPL 2025: രാജസ്ഥാന്റെ സൂപ്പര്‍താരത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരവസരം കൊടുക്കണം, അവന്‍ ഇന്ത്യന്‍ ടീമിനായും ഗംഭീര പ്രകടനം നടത്തും, ബിസിസിഐ കനിയണമെന്ന് കോച്ച്

ഇന്ത്യയുടെ ജലബോംബ് എത്രയും വേഗം നിര്‍വീര്യമാക്കണം; അല്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് പാക് സെനറ്റര്‍ പാര്‍ലമെന്റില്‍

സെറിബ്രല്‍ പാള്‍സി കായികതാരങ്ങള്‍ക്ക് ജേഴ്‌സി വിതരണവും സോണല്‍തല മത്സരവും സംഘടിപ്പിച്ചു, മുന്‍കൈയ്യെടുത്ത് ബ്യൂമെര്‍ക് ഇന്ത്യ ഫൗണ്ടേഷനും പാള്‍സി സ്പോര്‍ട്സ് അസോസിയേഷന്‍ ഓഫ് കേരളയും

'ബിജെപിയോട് എന്തിനാണ് ഈ മൃദുസമീപനം, പാർട്ടിയെ കൂടുതൽ ലക്ഷ്യം വയ്ക്കണമായിരുന്നു'; കെ ചന്ദ്രശേഖർ റാവുവിനെതിരെ മകൾ കവിത