ഗവര്‍ണര്‍ ചാന്‍സലര്‍‌ പദവി വഹിക്കേണ്ടെന്ന് യു.ഡി.എഫ് നിലപാട് എടുത്തിരുന്നു; കത്ത് പുറത്ത്

ചാൻസലർ പദവി ഗവർണർ വഹിക്കേണ്ടന്ന് യുഡിഎഫ് സർക്കാർ നിലപാടെടുത്തിരുന്നുവെന്ന് വെളിപ്പെടുത്തൽ. സർവകലാശാലകളിലെ നിയമനത്തെ ചൊല്ലി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പിണറായി സർക്കാരും നേർക്കുനേർ നിൽക്കുന്നതിനിടെയാണ് സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റണമെന്ന ശിപാർശയെ യുഡിഎഫ് പിന്തുണച്ചിരുന്നുവെന്ന് തെളിയിക്കുന്ന കത്ത് പുറത്ത് വന്നിരിക്കുന്നത്.

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണർമാരെ മാറ്റണമെന്ന് ജസ്റ്റിസ് എം.എം പൂഞ്ചി കമ്മീഷൻ ശിപാർശ ചെയ്തിരുന്നു. ഈ ശിപാർശയോട് യോജിച്ചുകൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണാണ് കത്തയച്ചത്. ഭരണഘടനാപരമായ ചുമതലയുള്ള ഗവർണർക്ക് പ്രത്യേക അധികാരങ്ങൾ നൽകേണ്ട ആവശ്യമില്ലെന്നും സർവകലാശാലയുടെ ചാൻസലർ പദവി ഗവർണർക്ക് നൽകിയ തീരുമാനത്തിൽ കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്നും കത്തില്‍ പറയുന്നു.

എം.എം.പൂഞ്ചി കമ്മീഷൻ ശിപാർശ സംബന്ധിച്ച് കേരളം ഭരിച്ചിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിനോട് അഭിപ്രായമാരാഞ്ഞപ്പോഴാണ് ശിപാർശ അംഗീകരിച്ച് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. ഗവർണർ പദവിയെ പൊതുവായ വിമർശനങ്ങളിൽ നിന്ന് ഒഴിവാക്കാന്‍ ഇത് ഉപകരിക്കുമെന്നാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്.

അതേസമയം പഴയ ശിപാർശ ഇപ്പോൾ ചർച്ചയാക്കുന്നത് നിലവിലെ വിവാദങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ചാൻസലറായ ഗവർണറെ നോക്കുകുത്തിയാക്കി നിയമനങ്ങൾ നടത്തുന്നുവെന്നതാണ് നിലവിലെ വിഷയം.ഇക്കാര്യത്തിൽ വിശദമായ ചർച്ച വേണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

Latest Stories

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്