ലക്ഷ്യം ജ്യോത്സ്യന്‍മാര്‍ മാത്രം; ജ്യോതിഷിയെ മയക്കി കിടത്തി കവര്‍ച്ച നടത്തിയ യുവതി പിടിയില്‍; അന്‍സിയയുടെ ചാറ്റ് ലിസ്റ്റില്‍ നിരവധി ജ്യോത്സ്യന്‍മാര്‍

കൊച്ചിയില്‍ ജ്യോത്സ്യനെ മയക്കി കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയയാണ് കേസില്‍ എളമക്കര പൊലീസ് പിടിയിലായത്. 12.5 പവന്‍ സ്വര്‍ണവും പണവുമാണ് അന്‍സിയ കവര്‍ന്നത്. സെപ്റ്റംബര്‍ 26ന് കൊച്ചി ഇടപ്പള്ളിയിലെ ലോഡ്ജില്‍ ആണ് സംഭവം നടന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം കൊല്ലം സ്വദേശിയായ ജ്യോത്സ്യനെ ഇടപ്പള്ളിയിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു.

പൂജകളെ കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെ കുറിച്ചും ചോദിച്ചറിഞ്ഞാണ് അന്‍സിയ ജ്യോത്സ്യനുമായി സൗഹൃദം സ്ഥാപിച്ചത്. ഇതേ തുടര്‍ന്നാണ് യുവതിയുടെ നിര്‍ദ്ദേശ പ്രകാരം ജ്യോത്സ്യന്‍ കൊച്ചിയിലെത്തിയത്. സുഹൃത്തിന് ഒരു പ്രശ്‌നമുണ്ടെന്നും ജ്യോതിഷത്തിലൂടെ അതിന് പരിഹാരം കണ്ടെത്തണമെന്നും ആയിരുന്നു യുവതിയുടെ ആവശ്യം. ദമ്പതികളാണെന്ന് പറഞ്ഞാണ് ലോഡ്ജില്‍ മുറിയെടുത്തത്.

ഇവിടെ വച്ച് പായസം നല്‍കിയെങ്കിലും ജ്യോത്സ്യന്‍ കഴിച്ചില്ല. തുടര്‍ന്ന് ജ്യോത്സ്യന് ജ്യൂസില്‍ രക്ത സമ്മര്‍ദ്ദത്തിന്റെ ഗുളിക കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷമാണ് സ്വര്‍ണവും പണവും തട്ടിയെടുത്ത് കടന്നുകളഞ്ഞത്. പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോള്‍ നിരവധി ജ്യോത്സ്യന്‍മാരുമായി ചാറ്റ് ചെയ്തിരുന്നതായി കണ്ടെത്തി.

Latest Stories

ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്ഥാന് ആയുധം നല്‍കി പിന്തുണച്ചു; വ്യാപാരികള്‍ ബഹിഷ്‌കരിച്ചിട്ടും തുര്‍ക്കിയെ കൈവിടാതെ കേന്ദ്ര സര്‍ക്കാര്‍; തുര്‍ക്കിയെ ഒഴിവാക്കാന്‍ മോദി മടിക്കുന്നതെന്തേ?

മറ്റൊരു പുരുഷനുമായി ബന്ധം; ഹണിമൂണിനിടെ വാടക കൊലയാളികളെ ഉപയോഗിച്ച് ഭർത്താവിനെ കൊന്ന് തള്ളി ഭാര്യ

'വനംമന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനം, നിഷ്ക്രിയമായ ഭരണമാണ് നാട്ടിൽ നടക്കുന്നത്'; വി ഡി സതീശൻ

സുന്ദരി ആണെന്ന അഹങ്കാരമാണ് സുഹാസിനിക്ക്.. അല്ലെങ്കില്‍ ആരെങ്കിലും ഇങ്ങനെയൊക്കെ വിളിച്ച് പറയുമോ: പാര്‍ഥിപന്‍

കാലവര്‍ഷം വീണ്ടും കനക്കും; നാളെ യെല്ലോ അലര്‍ട്ട് മധ്യ- തെക്കന്‍ കേരളത്തില്‍; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കപ്പലിലുണ്ടായിരുന്നത് സ്വയം തീപിടിക്കുന്ന രാസവസ്തുക്കള്‍, തീപിടുത്തത്തിന് പിന്നാലെ ഡെക്കില്‍ പൊട്ടിത്തെറി; 20 കണ്ടെയ്‌നറുകള്‍ കടലില്‍, തീ അണയ്ക്കാന്‍ ഐസിജിഎസ് രാജദൂതും സചേതും തീവ്രശ്രമത്തില്‍

'2025 നെക്കുറിച്ച് സംസാരിക്കുന്നത് നിർത്തി, ഇപ്പോൾ 2047 ലെ സ്വപ്നങ്ങൾ വിൽക്കുന്നു'; മുംബൈയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി, മോദി സർക്കാരിന്റെ വാർഷികം ആഘോഷത്തിന് പരിഹാസം

ചരക്ക് കപ്പലിലെ തീ നിയന്ത്രണ വിധേയമായില്ല; രക്ഷാ പ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡ്, തീ അണക്കാൻ ശ്രമം

23 വയസ് പ്രായവ്യത്യാസം, 60 വയസുള്ള എനിക്ക് നായിക 37കാരിയായ ജെനീലിയ.. പ്രായത്തെ കുറിച്ചുള്ള ചിന്ത എനിക്ക് വന്നിരുന്നു: ആമിര്‍ ഖാന്‍

തമിഴ്‌നാട് ബിജെപി സഖ്യം ഭരിക്കും; അടുത്ത തെരഞ്ഞെടുപ്പില്‍ മാറ്റം ഉണ്ടാകും; അഴിമതിയുടെ എല്ലാ പരിധികളും ഡിഎംകെ ലംഘിച്ചു; ദരിദ്രര്‍ക്കുള്ള ഭക്ഷണം സ്റ്റാലിന്‍ നിഷേധിച്ചുവെന്ന് അമിത് ഷാ