മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയോടെ പെരുമാറി: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും നടന്‍ ധര്‍മജന്റെയും നിലപാട് പ്രതിഷേധാര്‍ഹം; രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പുറത്ത് വരുന്ന വെളിപ്പെടുത്തലുകളും തുറന്ന് പറച്ചിലുകളും അത്യധികം ഗൗരവമേറിയതും ആശങ്കപെടുത്തുന്നതുമാണെന്ന് ഡിവൈഎഫ്‌ഐ.
സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്ക് നേരെയുള്ള ഒരു ചൂണ്ടു പലകയാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമാ രംഗത്തെ ജൂനിയര്‍ – സീനിയര്‍ വ്യത്യാസമില്ലാതെ പല വനിതാ സിനിമാ പ്രവര്‍ത്തകരും ഇന്റസ്ട്രിയുടെ അകത്ത് നിന്ന് തന്നെ ലൈംഗീക ചൂഷണത്തിന് വിധേയമാകേണ്ടി വന്നതും, അത്തരം ശ്രമങ്ങള്‍ നേരിട്ടതും ഈ ദിവസങ്ങളില്‍ തുറന്ന് പറയുകയുണ്ടായി.

ആരോപണ വിധേയര്‍ എത്ര വലിയ സ്ഥാനങ്ങളിലുള്ളവരായാലും കൃത്യമായി അന്വേഷണം നടത്തുകയും കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യണം . തങ്ങള്‍ അനുഭവിച്ച ചൂഷണങ്ങള്‍ തുറന്ന് പറഞ്ഞു കൊണ്ട് സധൈര്യം മുന്നോട്ട് വന്ന സഹോദരിമാരുടെ നിലപാടിനെ അഭിവാദ്യം ചെയ്യുന്നു.

പരാതിപ്പെടുന്നവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും നടക്കുന്ന ക്യാരക്റ്റര്‍ അസാസിനേഷനുകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിച്ചത് പ്രതീക്ഷ നല്കുന്നതാണ്.

നടിക്ക് നേരെയുണ്ടായ അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൈകൊണ്ട ധീരമായ നിലപാട് തന്നെയാണ് ഹേമാ കമ്മറ്റിക്ക് രൂപം കൊടുത്തത്. ഇപ്പോള്‍ പുറത്ത് വന്ന ഹേമാ കമ്മറ്റി റിപ്പോര്‍ട്ടും അതിനോട് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച ദ്രുത ഗതിയിലുള്ള നടപടികളുമാണ് കൂടുതല്‍ സ്ത്രീകള്‍ക്ക് തുറന്ന് പറച്ചിലിനുള്ള ധൈര്യം നല്‍കിയത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പോലൊരു പഠനവും റിപ്പോര്‍ട്ടും രാജ്യത്ത് തന്നെ ആദ്യമായാണ്. ഇത്തരമൊരു നടപടി കേരളത്തില്‍ സാധ്യമായത് മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ – സാമൂഹിക സംസ്‌കാരവും, ഇടത്പക്ഷ ഭരണവും നിലനില്കുന്നതിനാലാണ്. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരോട് അപമര്യാദയോടെ പെരുമാറിയ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയും നടന്‍ ധര്‍മജന്റയും നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐസംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

Latest Stories

ഇനി കണ്ണീ കണ്ട സാധനങ്ങൾ വലിച്ചുകയറ്റുമോ? കുട്ടികളോട് ഷൈൻ‌ ടോം, രസിപ്പിച്ച് തുടങ്ങി ഒടുവിൽ ഞെട്ടിച്ച് സൂത്രവാക്യം ട്രെയിലർ

'സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളിൽ സ്‌കൂളുകളും, പശുക്കൾക്കായി ഗോശാലയും സ്ഥാപിക്കണം'; ഗവർണർ രാജേന്ദ്ര ആർലേക്കർ

IND vs ENG: അദ്ദേഹം ഇംഗ്ലണ്ടിലെ "സുവർണ്ണ നിയമം" പിന്തുടരുകയാണ്: ആകാശ് ദീപിനെ പ്രശംസിച്ച് ഇന്ത്യൻ പരിശീലകൻ മോണി മോർക്കൽ

ഇസ്രയേലിന്റെ 5 സൈനിക താവളങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നാശനഷ്ടമുണ്ടാക്കി; 12 ദിവസത്തെ യുദ്ധം ഇസ്രയേലിനെ ഉലച്ചെന്ന് റിപ്പോര്‍ട്ട്; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയ ഖമേനി നാളുകള്‍ക്ക് ശേഷം പൊതുവേദിയില്‍

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ധാക്കി; തീരുമാനം വിസിയുടെ വിയോജിപ്പ് മറികടന്ന്

IND vs ENG: എഡ്ജ്ബാസ്റ്റണിലെ അഞ്ചാം ദിവസത്തെ കാലാവസ്ഥ: ഇന്ത്യയുടെ ഡിക്ലയർ പ്രഖ്യാപനം വൈകിയോ?

ചിറാപുഞ്ചി മഴയത്ത് പാടി ട്രെൻഡിങ് ആയ ഹനാൻഷാ ഇനി സിനിമയിൽ, എത്തുന്നത് ഈ സൂപ്പർ താര ചിത്രത്തിൽ

IND vs ENG: : 'ഞങ്ങൾ മണ്ടന്മാരല്ല'; എഡ്ജ്ബാസ്റ്റണിലെ ഫല സാധ്യതയെക്കുറിച്ച് ഇംഗ്ലണ്ട് ബാറ്റിംഗ് പരിശീലകൻ

'മന്ത്രിയെ പുലഭ്യം പറയുകയും വികൃതപ്പെടുത്തുന്ന പരാമര്‍ശം നടത്തുകയും ചെയ്തു'; കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിൽ വീണ ജോർജിനെ കായികമായി ആക്രമിക്കാൻ ശ്രമം നടന്നുവെന്ന് മന്ത്രി വി എൻ വാസവൻ

സീതയാകാനുളള ലുക്ക് ഇല്ല, സായി പല്ലവിക്ക് പകരം ആ നടിയായിരുന്നെങ്കിൽ കലക്കിയേനെ, രാമായണ ടീസറിന് ശേഷം നടിക്ക് വിമർശനം