'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

മുനമ്പം വിഷയത്തിൽ എംപി ജോൺ ബ്രിട്ടാസും കേന്ദ്രമന്ത്രി രാജ്യസഭയിൽ ഏറ്റുമുട്ടിയത് ഈ അടുത്തായിരുന്നു. അന്ന് അത് വലിയ ചർച്ചയായിരുന്നു. പലപ്പോഴും ട്രോളുകളും വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ആ വിഷയത്തിൽ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് ജോൺ ബ്രിട്ടാസ് എംപി. മുന്ന പ്രയോഗത്തിലൂടെ ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെയാണെന്നും സുരേഷ് ഗോപി പെട്ടുപോയതാണെന്നുമാണ് ജോൺ ബ്രിട്ടാസ് പറഞ്ഞത്.

റിപ്പോർട്ടർ ടി വിക്ക് നൽകിയ അഭിമുഖത്തിലാണ് ജോൺ ബ്രിട്ടാസ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. രാജ്യസഭയിലെ വഴക്കിന് ശേഷം വിഴിഞ്ഞത്ത് വച്ച് സുരേഷ് ഗോപിയുമായി സൗഹൃദം പങ്കിട്ടതിനെകുറിച്ചുള്ള കാഴ്ച്ചയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോൺ ബ്രിട്ടാസ്. മുനമ്പം വിഷയത്തിൽ കേരളത്തെ അടിസ്ഥാനമാക്കി പാർലമെന്റിൽ മലയാളത്തിൽ സംസാരിക്കണമെന്ന് നേരത്തെ പ്ലാനുണ്ടായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു.

തന്റെ പരാമർശത്തിൽ പ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ജോർജ്ജ് കുര്യൻ തല താഴ്ത്തിയപ്പോഴേക്കും സുരേഷ് ഗോപി എഴുന്നേൽക്കുകയായിരുന്നു. പ്രസംഗശേഷം പരസ്പരം സംസാരിച്ചാണ് ഹാളിൽ നിന്ന് പുറത്തേക്ക് പോയതെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു. സുരേഷ് ഗോപിയുമായി ഒരുപാട് കാലത്തെ സൗഹൃദമുണ്ടായിരുന്നു എന്ന് പറഞ്ഞ ജോൺ ബ്രിട്ടാസ് അദ്ദേഹത്തിന്റെ രണ്ടാം വരവിന് നിമിത്തമായത് താനാണെന്നും കൂട്ടിച്ചേർത്തു.

Latest Stories

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'

'എനിക്ക് അച്ചടക്കം വളരെ പ്രധാനം'; പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാത്തതില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ആര്‍ ശ്രീലേഖ

'മോഡേണല്ല, എംടെക്കുകാരിയായ ഗ്രീമക്ക് വിദ്യാഭ്യാസം കുറവാണെന്നും പരിഹാസം'; അമ്മയും മകളും ആത്മഹത്യ ചെയ്ത കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'കുഞ്ഞിനെ കൊലപ്പെടുത്തിയത് ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ'; നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ പിതാവിന്റെ മൊഴി

സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനമാകും; ടി-20 ലോകകപ്പിൽ ബെഞ്ചിലിരിക്കേണ്ടി വരുമോ എന്ന് ആരാധകർ

'അവന്മാർക്കെതിരെ 200 ഒന്നും അടിച്ചാൽ പോരാ'; ഇന്ത്യയുടെ പ്രകടനത്തെ പുകഴ്ത്തി ന്യുസിലാൻഡ് നായകൻ

കീവികളെ പറത്തി വിട്ട് ഇഷാൻ കിഷൻ; ടി-20 ലോകകപ്പിൽ പ്രതീക്ഷകളേറെ