'തദ്ദേശതിര‍ഞ്ഞെടുപ്പ്‌ ഫലം ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും, എൽഡിഎഫിന് വലിയ മുന്നേറ്റമുണ്ടാകും'; എംഎ ബേബി

തദ്ദേശതിരഞ്ഞെടുപ്പ് ഫലം ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. എൽഡിഎഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞ എംഎ ബേബി ശബരിമല വിഷയം ജനം തിരിച്ചറിവോടെ പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു. കുറ്റക്കാരെ പിടികൂടുന്നതിൽ സർക്കാരിന് അമാന്തമില്ലെന്നും ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചു വെയ്ക്കാനില്ലെന്നും എംഎ ബേബി പറഞ്ഞു.

അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് മനഃപൂർവം പിടിച്ചില്ല എന്നാണ് ചിലരുടെ ആരോപണമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു. ഒരു അന്വേഷണത്തിലും പൊലീസിനോ സർക്കാരിനോ അമാന്തമില്ല. ഒരു സിപിഎം എംഎൽഎ ഇപ്പോൾ ജയിലിൽ അല്ലേയെന്നും എംഎ ബേബി ചോദിച്ചു. അതിൽ നടപടി വൈകിയില്ലല്ലോ? പിടി കുഞ്ഞഹമ്മദിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന നടത്തുമെന്നും ഉപ്പ് തിന്നവൻ വെള്ളം കുടിക്കുമെന്നും എംഎ ബേബി പറഞ്ഞു.

തെറ്റുകാരെ സർക്കാർ സംരക്ഷിക്കില്ലെന്നും എംഎ ബേബി പറഞ്ഞു. പരാതി കൈമാറാൻ വൈകിയിട്ടില്ല. സിപിഎമ്മിന് ഒരു വിഷയത്തിലും ഇരട്ടത്താപ്പില്ലെന്നും എംഎ ബേബി ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങൾ നിയമസാക്ഷരത ഉള്ള ജനങ്ങൾ ആണെന്നും കോടതി വിധിയിൽ ജനം സാമാന്യ നീതി പ്രതീക്ഷിക്കുമെന്നും ആയിരുന്നു നടിയെ ആക്രമിച്ച കേസിൽ എംഎ ബേബിയുടെ പ്രതികരണം. അതിനെ അട്ടിമറിക്കുന്ന വിധി വന്നു എന്നാണ് ജനം മനസ്സിലാക്കുന്നത്. അതിജീവിതക്ക് കേരളം പിന്തുണ നൽകുന്നു.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്