മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം ; സുരേഷ് ഗോപി നാളെ പൊലീസിനു മുൻപിൽ ഹാജരാകും

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി നാളെ പൊലീസിനു മുൻപിൽ ഹാജരാകും. നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. നവംബർ പതിനെട്ടിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ നടക്കാവ് പൊലീസ് നോട്ടീസ് അയച്ചിരുന്നു

കഴിഞ്ഞ മാസം 27ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് കെപിഎം ട്രൈസെന്‍ഡ ഹോട്ടലിന് മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു സുരേഷ്‌ഗോപി മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന തരത്തില്‍ പെരുമാറിയത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ നടന്‍ കൈവയ്ക്കുകയായിരുന്നു.

ആദ്യ തവണ സുരേഷ് ഗോപി സ്പര്‍ശിക്കുമ്പോള്‍ തന്നെ മാധ്യമ പ്രവര്‍ത്തക ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ വീണ്ടും ചോദ്യം ഉന്നയിച്ചതോടെ സുരേഷ്‌ഗോപി രണ്ടാമതും തോളില്‍ കൈവയ്ക്കാന്‍ ശ്രമിച്ചതോടെ അവർ കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതോടെ മാധ്യമ പ്രവര്‍ത്തകയോട് സുരേഷ്‌ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു.

അതേ സമയം സുരേഷ്‌ഗോപി സ്ത്രീത്വത്തെ അപമാനിച്ചതായും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നും ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. നടക്കാവ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന സംഭവമായതിനാല്‍ പരാതി നടക്കാവ് പൊലീസിന് കൈമാറുകയായിരുന്നു.

Latest Stories

വാൽപ്പാറയിൽ വാഹനാപകടം: മരിച്ചവരുടെ മൃതദേഹം കേരളത്തിലെത്തിച്ചു

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കി: പിണറായി വിജയൻ

എന്റെ ആ ക്യാച്ച് ആണ് ഞങ്ങൾ വിജയിച്ചതിനുള്ള പ്രധാന കാരണം: ശ്രേയസ് അയ്യർ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപെട്ടു

വാൽപ്പാറയിൽ വാഹനാപകടം: 8 മലയാളികൾക്ക് ദാരുണാന്ത്യം; വാഹനത്തിലുണ്ടായിരുന്നത് മലപ്പുറത്തെ അധ്യാപക സംഘം

'സ്വാഭാവികം, തീരുമാനം എടുക്കുന്നത് വരെ മുഖ്യമന്ത്രി ചര്‍ച്ചയാവാം, കോണ്‍ഗ്രസിന്റെ രീതി ഇതാണ്'; സംസാരിച്ചാല്‍ അല്ലേ റിസള്‍ട്ട് ഉണ്ടാകുകയുള്ളൂവെന്ന് കെ സുധാകരന്‍

ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണം, രാഷ്ട്രീയ നേട്ടത്തിന് വനിതകളെ കേന്ദ്രസര്‍ക്കാര്‍ ആയുധമാക്കുന്നുവെന്ന് കനിമൊഴി; കറുത്ത വസ്ത്രത്തിലെത്തി പ്രതിഷേധം

ഭരണഘടനയ്ക്കു മേല്‍ മനുസ്മൃതി കൊണ്ടുവരാനാണ് മോദി സര്‍ക്കാരിന്റെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി; ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റാനുള്ള ശ്രമമാണ്; ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം ഇല്ലാതാക്കാനാണ് ഈ ഭേദഗതി

കോവിഡ് രണ്ടാം തരംഗത്തിന്റെ സത്യവും തെറ്റായ കണക്കും: ഇന്ത്യ തെറ്റിദ്ധരിപ്പിക്കപ്പെട്ട അപകടകരമായ അനുമാനം

'മണ്ഡല പുനര്‍നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊളിറ്റിക്കല്‍ ഡീമോണറ്റൈസേഷന്‍'; ജനസംഖ്യ നിയന്ത്രിക്കാന്‍ പരാജയപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ രാഷ്ട്രീയ കരുത്ത് നല്‍കുന്നത് മികച്ച ഭരണത്തിനുള്ള ശിക്ഷയെന്ന് ശശി തരൂര്‍