'മകൾക്കൊപ്പം'; സ്ത്രീധനത്തിന് എതിരെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു

സ്ത്രീധനത്തിനെതിരായ മകൾക്കൊപ്പം കാമ്പയ്ന്റെ ഭാഗമായി കന്റോൺമെന്റ് ഹൌസിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു.

ഇന്ന് രാവിലെ കന്റോൺമെന്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹെൽപ്‌ ഡെസ്‌ക്കിന്റെ ഉദ്ഘാടനം ചെയ്യും. ഗായിക അപർണ രാജീവും ചടങ്ങിൽ പങ്കെടുക്കും. പരാതിക്കാർക്ക് ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഹെൽപ് ഡെസ്കിലേക്കു വിളിക്കാനുള്ള സംവിധാനമാണ് തുടങ്ങുക.

പ്രതിപക്ഷ നേതാവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

സ്ത്രീധനത്തിന്റെ പേരിൽ നമ്മുടെ പെൺകുട്ടികൾക്ക് എതിരെയുള്ള അക്രമങ്ങൾ തുടർക്കഥയായപ്പോളാണ് അതിനെതിരെ ‘മകൾക്കൊപ്പം’ എന്ന കാമ്പയിൻ ആരംഭിച്ചത്. വെറുമൊരു പ്രചാരണ മുദ്രാവാക്യം മാത്രമാവേണ്ടതല്ല അത്, സമൂലമായ മാറ്റത്തിന് ചാലകശക്തിയാവണം. ഇന്നത്തെ വ്യവസ്ഥിതിയുടെ പോരായ്മയും, കുടുംബ ബന്ധങ്ങളുടെ സമ്മർദ്ദവും, നിയമസംവിധാനങ്ങളുടെ സങ്കീർണതയുമെല്ലാം അവരെ തളർത്തുന്ന സാഹചര്യത്തിൽ അവർക്ക് താങ്ങായി മാറിയെങ്കിൽ മാത്രമേ നമ്മുടെ പെൺകുട്ടികൾക്ക് അക്രമത്തിനെതിരെ പോരാടാൻ കഴിയു. നേരത്തെ പ്രഖ്യാപിച്ചത് പോലെ കന്റോൺമെന്റ് ഹൌസിൽ ഇതിനായി ഹെൽപ്‌ഡെസ്‌ക് ആരംഭിക്കുകയാണ്. ബഹുമാന്യനായ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നാളെ ഹെൽപ്‌ ഡെസ്‌ക്കിന്റെ ഉദ്ഘാടനം നിർവഹിക്കും. എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

Latest Stories

'എന്റെ പൊന്നു ടിനി... നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്, അൻസിബയോടും കൂടിയാണ്'; അമ്മയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് നടൻ സുധീർ

അട്ടപ്പാടി മധു വധക്കേസ്: ശിക്ഷ വർദ്ധിപ്പിച്ച് ഹെെക്കോടതി; 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തമാക്കി ഉയർത്തി

'എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയത്, പത്ത് മിനിറ്റ് കൊണ്ട് തീരുമാനം എടുപ്പിക്കാതിരിക്കാൻ മനപ്പൂർവം ചെയ്ത കാര്യം'; വിമർശിച്ച് വി ഡി സതീശൻ

ഗുരുവായൂരിൽ 1000 രൂപയുടെ ടിക്കറ്റ് എടുത്താണ് തൊഴുതത്; ഒരു ഭക്തന്റെയും ദർശനം തടസ്സപ്പെടുത്തിയിട്ടില്ല; ഞാൻ ഇനി അമ്പലത്തിൽ പോകരുത് എന്ന് കൂടി ദയവ് ചെയ്തു പറയരുത്: വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ ഞങ്ങളെ ജയിപ്പിച്ചത്? വിവാദത്തിന്റെ അടിസ്ഥാനമെന്താണ്?'; ബാംഗാളുമായി കേരളത്തെ താരതമ്യം ചെയ്യാനാകില്ലെന്ന് വി ഡി സതീശൻ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; എൻടിഎ പാഠം പഠിച്ചില്ല എന്നത് ഏറെ ദുഃഖകരമാണെന്ന് സുപ്രീംകോടതി, സത്യവാങ്മൂലം സമർപ്പിക്കാൻ മൂന്ന് ദിവസത്തെ സമയം അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനത്തിനിടെ കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു; ആചാരലംഘനം നടന്നതായിപരാതി

'കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കണം, സാങ്കേതികത പറയുകയല്ല വേണ്ടത്'; പാരിയത്ത് കാവ് ഒഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി

'സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്താൻ പാടില്ല, അതിനുള്ള സൗകര്യങ്ങൾ ഒരുക്കും'; ആരോഗ്യമന്ത്രി കെ മുരളീധരൻ

കോംഗോയിൽ 900 ലധികം എബോള കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന