നിലമ്പൂരിൽ പോരാട്ടം മുറുകുന്നു; എം സ്വരാജിനായി മുഖ്യമന്ത്രി നിലമ്പൂരിലേക്ക്, കളം നിറഞ്ഞ് അൻവറും യുഡിഎഫും എൻഡിഎയും

നിലമ്പൂരിൽ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. എം സ്വരാജിനായി മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിലെത്തും. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.

ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.

ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.

Latest Stories

സ്വകാര്യ ബസ് സമരത്തില്‍ ലാഭം കൊയ്യാന്‍ കെഎസ്ആര്‍ടിസി; എല്ലാ ബസുകളും സര്‍വീസ് നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍

ടികെ അഷ്‌റഫിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി; നടപടി പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് കോടതി

എംഎസ്സി എല്‍സ-3 കപ്പല്‍ അപകടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍

"അങ്ങനെയൊരു കാര്യം അവൻ പറയുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല, കാരണം...": ആകാശ് ദീപിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സഹോദരി

താന്‍ രക്ഷപ്പെട്ടത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതുകൊണ്ട്; ആരോഗ്യ വകുപ്പിനെയും സര്‍ക്കാരിനെയും വെട്ടിലാക്കി സജി ചെറിയാന്‍

22 വർഷങ്ങൾക്ക് ശേഷം ജയറാമും കാളിദാസും മലയാളത്തിൽ ഒരുമിക്കുന്നു, ആശകൾ ആയിരം ടൈറ്റിൽ പോസ്റ്റർ പുറത്ത്

മുംബൈ ഭീകരാക്രമണത്തില്‍ പാക് ചാരസംഘടനയ്ക്ക് പങ്ക്; താന്‍ പാകിസ്താന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റെന്നും തഹവൂര്‍ റാണയുടെ വെളിപ്പെടുത്തല്‍

ത്രില്ലടിപ്പിക്കാൻ വിഷ്ണു വിശാലിന്റെ രാക്ഷസൻ വീണ്ടും, രണ്ടാം ഭാ​ഗം എപ്പോൾ വരുമെന്ന് പറഞ്ഞ് താരം

മുൾഡർ അല്ല ഇത് മർഡർ!!, കഷ്ടിച്ച് രക്ഷപ്പെട്ട് ലാറ, ഇളകാതെ സെവാഗ്; ഇത് നായകന്മാരുടെ കാലം!

തീരുവ യുദ്ധങ്ങളില്‍ ആരും വിജയിക്കില്ല, പുതുതായി ഒരു വഴിയും തുറക്കില്ല; യുഎസിന്റെ അധിക നികുതിയില്‍ പ്രതികരിച്ച് ചൈന