വിഴിഞ്ഞത്ത് പ്രതിസന്ധികള്‍ വഴിമാറി; ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി; കാലാവസ്ഥ കനിഞ്ഞാല്‍ ഉടന്‍ ക്രെയിനിറക്കും

വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15ലെ ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കപ്പലിനെ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കിയെങ്കിലും നാല് ദിവസമായി ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്കിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. ആദ്യം രണ്ടുപേര്‍ക്കാണ് എഫ്ആര്‍ആര്‍ഒയുടെ അനുമതി ലഭിച്ചത്. തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മുംബൈയിലെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥയില്‍ പ്രശ്‌നമില്ലെങ്കില്‍ ഉടന്‍ ക്രെയിനിറക്കുമെന്നും മന്ത്രി പറഞ്ഞു.

ചില സുരക്ഷാ കാരണങ്ങളാലാണ് ക്രെയിന്‍ ഇറക്കാന്‍ അനുമതി വൈകിയതെന്ന് മന്ത്രി അറിയിച്ചു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ക്രെയിന്‍ ഇറക്കാന്‍ സാധിക്കൂ.

കഴിഞ്ഞ 12ന് ആയിരുന്നു കപ്പല്‍ തീരത്തെത്തിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിനെ കേരള തീരം സ്വീകരിച്ചത്. കപ്പലില്‍ ആകെ 12 ചൈനീസ് പൗരന്മാരാണുള്ളത്. 21ന് കപ്പലിന് വിഴിഞ്ഞം തീരം വിടണമെന്നിരിക്കെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി