കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല, പോഷക സംഘടന തന്നെയെന്ന് ആര്‍. ചന്ദ്രശേഖരന്‍

ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കില്‍ പരിശോധിക്കാമെന്നും, കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല എന്നും ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി പോഷക സംഘടന തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എ.ഐ.സി.സിയുടെ വെബ്സൈറ്റില്‍ ഉണ്ട്. ബഹുജന പ്രക്ഷോഭങ്ങളില്‍ സംഘടനയ്ക്ക് പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ കാലത്തും കോണ്‍ഗ്രസ് നേതാക്കള്‍ സംഘടനയുമായി ചേര്‍ന്നു നിന്നവരാണ് എന്ന് നെഹ്റു മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരുടെ വാക്കുകള്‍ ഉദ്ദരിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കിയെന്നും, പ്രസ്താവന തിരുത്താന്‍ വി.ഡി സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പാര്‍ട്ടിക്ക് ദോഷം വരുന്ന നടപടികള്‍ ഐഎന്‍ടിയുസി സ്വീകരിക്കില്ല. സംഘടനാപരമായ കാര്യങ്ങളില്‍ അവസാന വാക്ക് കെപിസിസി അധ്യക്ഷന്റേതാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തിന് മുന്നോടിയായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ചന്ദ്രശേഖരന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് പ്രസ്താവന തിരുത്തണമെന്ന് നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുന്നതായി സുധാകരനെ അറിയിച്ചിരുന്നു.

Latest Stories

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

പ്രായമല്ല, എപ്പോഴും അപ്ഡേറ്റഡായി കൊണ്ടിരിക്കുക എന്നതാണ് പ്രധാന കാര്യം: ടൊവിനോ തോമസ്

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി