'മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നു, ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നു'; വിമർശിച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി മതസ്പർദ്ധ വളർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന് പറഞ്ഞ ചെന്നിത്തല ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയതയെന്ന നിലപാടാണ് നല്ലത് എന്ന അവസ്ഥയിലാണ് സർക്കാർ എന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയാണ് ഓരോ തിരഞ്ഞെടുപ്പിലും ഓരോ വർഗീയതയെ താലോലിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വർഗീയത. വർഗീയ വിദ്വേഷം പടർത്തുന്ന അന്തരീക്ഷം ഉണ്ടാക്കുകയാണ്. തിരഞ്ഞെടുപ്പിൽ തോറ്റ ശേഷം ഇനി വർഗീയത നിലപാടാണ് നല്ലതെന്ന അവസ്ഥയിലാണ് സർക്കാർ. അതുകൊണ്ടാണ് രണ്ട് തിരഞ്ഞെടുപ്പിലും എൽഡിഎഫ് തോറ്റതെന്നും ചെന്നിത്തല പറഞ്ഞു.

മലപ്പുറം പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകനോട് കയർത്ത സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയാണ് കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശന്റെ തീവ്രവാദി പരാമർശമുണ്ടായത്. തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തൻ തീവ്രവാദിയാണെന്നും മുസ്ലിങ്ങളുടെ വക്താവാണെന്നും വെള്ളാപ്പള്ളി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ തിരുത്തിയില്ലെങ്കിൽ വെള്ളാപ്പള്ളി നടേശൻ തിരുത്തേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

120 ബില്യൺ ഡോളറിന്റെ കുറ്റപത്രം: 2025ൽ കാലാവസ്ഥാ ദുരന്തങ്ങൾ മനുഷ്യരാശിക്കെതിരെ ഉയർത്തിയ വിധി

ശ്വാസതടസം, സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

'രാഷ്ട്രീയത്തില്‍ എന്തെങ്കിലും ടെന്‍ഷന്‍ വരുമ്പോള്‍ ഗോവിന്ദന്‍ മാഷിൻറെ രണ്ട് മൂന്ന് ഡയലോഗുകള്‍ കേട്ടാല്‍ മതി, മനസ് തുറന്ന് ചിരിക്കാം'; പരിഹസിച്ച് കെ മുരളീധരൻ

കേരളത്തിൻ്റെ തോട്ടം മേഖല അപകട നിഴലിൽ, മാരക കളനാശിനിക്കെതിരെ അമേരിക്കയിൽ വ്യവഹാര പ്രളയം

'വെനസ്വേലയുടെ ആത്യന്തിക ചുമതല വഹിക്കുന്നത് ഞാൻ, അടുത്ത 30 ദിവസത്തേക്ക് പുതിയ തിരഞ്ഞെടുപ്പ് നടത്താനാകില്ല'; ഡൊണാൾഡ് ട്രംപ്

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് 440 രൂപ കൂടി

'മുഖ്യമന്ത്രി ധർമ്മടത്ത് വീണ്ടും മത്സരിക്കും'; തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ നീക്കം, നിയമസഭാ തിരഞ്ഞെടുപ്പിൽ ടേം വ്യവസ്ഥ ഒഴിവാക്കാൻ സിപിഐഎം

സിലക്ഷൻ കമ്മിറ്റി എന്ത് മണ്ടത്തരമാണ് കാണിക്കുന്നത്, ഷമി ഇനി 400 വിക്കറ്റുകൾ നേടിയാലും അദ്ദേഹത്തെ അവർ എടുക്കില്ല: ഇർഫാൻ പത്താൻ

'കീവികൾ ആ താരത്തെ അടിച്ച് പറത്തും, അവനെ എന്തിനാണ് ടീമിൽ എടുത്തത്'; വിമർശിച്ച് മുൻ ഇന്ത്യൻ താരം

ദുരൂഹത നിറച്ച് 'വലതുവശത്തെ കള്ളന്‍' ടീസര്‍ പുറത്ത്; ബിജു മേനോനും ജോജു ജോര്‍ജും ഇരുള്‍ നിറഞ്ഞ സസ്‌പെന്‍സും