'സുപ്രീംകോടതിയിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് അഭിനന്ദനം'; സ്വവര്‍ഗ വിവാഹ നിയമസാധുതയില്‍ രാഷ്ട്രപതിയെ എതിര്‍പ്പ് അറിയിച്ച് സിറോ മലബാര്‍ സഭ

സ്വവര്‍ഗ വിവാഹങ്ങളുടെ നിയമസാധുതയില്‍ രാഷ്ട്രപതിയെ ദ്രൗപതി മുര്‍മുവിനെ എതിര്‍പ്പ് അറിയിച്ച് സിറോ മലബാര്‍ സഭ. സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പൊതുസമൂഹത്തിന്റെ പ്രതികരണങ്ങള്‍ ആരാഞ്ഞതിന്റെ പശ്ചാത്തലത്തിലാണു സിറോ മലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ സഭയുടെ അഭിപ്രായം അറിയിച്ചത്.

ഭാരതീയ സംസ്‌കാരത്തില്‍ വിവാഹം എതിര്‍ലിംഗത്തിലുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും സ്ത്രീയും അവര്‍ക്കു ജനിക്കുന്ന കുട്ടികളും ഉള്‍ക്കൊള്ളുന്നതാണെന്നുമുള്ള എതിര്‍സത്യവാങ്മൂലം സുപ്രിംകോടതിയില്‍ നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ സഭ അഭിനന്ദിച്ചു.

തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന അഭ ഇതേ കാഴ്ചപ്പാടുതന്നെ പുലര്‍ത്തുകയും സ്വവര്‍ഗവിവാഹത്തിന് നിയമപരിരക്ഷ നല്‍കാനുള്ള ഉദ്യമങ്ങളെ എതിര്‍ക്കും. എന്നാല്‍ ലൈംഗികതയുടെ തലത്തില്‍ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നുണ്ട്. അവര്‍ക്കെതിരായ വിവേചനങ്ങളെ എതിര്‍ക്കുകയും ചെയ്യുന്നതായും സിറോമലബാര്‍ സഭ വ്യക്തമാക്കി.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്