സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തി വീഡിയോ തയ്യാറാക്കി; പൊലീസില്‍ പരാതി നല്‍കി സി.പി.എം

സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതി നല്‍കി സിപിഎം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എം.വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി ആവശ്യപ്പെട്ടാണ് പരാതി.

സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണെന്നും പരാതിക്കാരന്‍ പറയുന്നു.

പരാതില്‍ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ എടുത്തിട്ടില്ല. എഫ്‌ഐആര്‍ എടുക്കുന്നത് സംബന്ധിച്ച് ചില നിയമോപദേശം ലഭിക്കേണ്ടതുണ്ട് എന്നാണ് വിവരം. പൊലീസ് എഫ്‌ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിപിഎം തീരുമാനം.

കേരളം മുഴുവന്‍ തനിക്കെതിരെ കേസുകള്‍ എടുത്താലും തന്നെ ഭയപ്പെടുത്താനാകില്ലന്ന് സ്വപ്നാ സുരേഷ് പറഞ്ഞു. ഇന്നലെ ബാംഗ്ളൂരില്‍ വിജേഷ് പിള്ളക്കെതിരെ നല്‍കിയ കേസില്‍ വിശദമായ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്നാ സുരേഷ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അയച്ച വക്കീല്‍ നോട്ടീസിന് കൃത്യമായി മറുപടി നല്‍കുമെന്നും സ്വപ്നാ സുരേഷ് പറഞ്ഞു.

വിജേഷ് പിള്ള തന്നോട് ഭീഷണിയായി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും സ്വപ്നാ സുരേഷ് പറഞ്ഞു. തനിക്കെതികരെ കേസെടുത്ത് ജയിലിലാക്കുമെന്ന ഭീഷണിയാണ് വിജേഷ് പിള്ള നടത്തിയത്. കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും അകത്തിടാനാണ് നീക്കമെന്നും പറഞ്ഞിരുന്നു.

അയാള്‍ പറഞ്ഞത് ഇപ്പോള്‍ സംഭവിച്ചിരിക്കുകയാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് തനിക്കെതിരെ കേസ് എടുത്തിരിക്കുകയാണ്. എം വി ഗോവിന്ദന്‍ എന്നയാളെ തനിക്കറിയില്ല. വിജേഷ് പിള്ള പറഞ്ഞുളള അറിവ് മാത്രമേ തനിക്കു ഇക്കാര്യത്തില്‍ ഉള്ളുവെന്നും സ്വപ്നാ പറഞ്ഞു.

Latest Stories

ലോകത്തിലെ ഏറ്റവും വിലയേറിയ മരം; വില സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും കൂടുതൽ

പ്രശാന്ത് നീൽ ചിത്രത്തിൽ ടൊവിനോക്കൊപ്പം ആ മലയാളി താരവും, സിനിമയെ കുറിച്ച് വെളിപ്പെടുത്തി പൃഥ്വിരാജ്

IND vs ENG: “100 ടെസ്റ്റ് മത്സരങ്ങൾ കളിച്ചതുപോലെ അവനെ കൈകാര്യം ചെയ്യണം”; ഇന്ത്യൻ ടീം മാനേജ്മെന്റിനോട് മുൻ താരം

IND vs ENG: സച്ചിന്റെ ലോക റെക്കോർഡ് തകർക്കാൻ ജോ റൂട്ടിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ്

മിഥുന്റെ മരണത്തിൽ കടുത്ത നടപടിയുമായി സർക്കാർ; സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെന്റിനെ പിരിച്ചുവിട്ട് ഭരണം ഏറ്റെടുത്തു

പണം നല്‍കിയാല്‍ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരി വസ്തുക്കളും സുലഭം, മൊബൈല്‍ ഉപയോഗിക്കാനും സൗകര്യം; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുപുള്ളികള്‍ക്ക് എല്ലാ സൗകര്യവുമെന്ന് ഗോവിന്ദച്ചാമി

നിർമാതാക്കളുടെ സംഘടന തിരഞ്ഞെടുപ്പ്; പ്രതിഷേധസൂചകമായി പർദ ധരിച്ച് പത്രിക സമർപ്പിക്കാനെത്തി സാന്ദ്ര തോമസ്

മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാതിരുന്നതിന്റെ കാരണമിത്; 'കാന്താര' പോലുള്ള ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞത് ക്രെഡിറ്റ്: മനസുതുറന്ന് ജയറാം

ധർമ്മസ്ഥല ദുരൂഹ മരണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വർഷം മുമ്പ് കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ കേസിൽ

ദുൽഖർ നിർമ്മിക്കുന്ന ലോക - ചാപ്റ്റർ വൺ: ചന്ദ്ര" ടീസർ അപ്ഡേറ്റ് പുറത്ത്, റിലീസിന് ഒരുങ്ങി നസ്ലിൻ ചിത്രം