വന്ദേ ഭാരത് ഓടുമ്പോള്‍ മറ്റ് ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യത്തിന് പരിഹാരം പാത ഇരട്ടിപ്പിക്കല്‍; സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ് ഗോപി

വന്ദേഭാരത് ട്രെയിനുകള്‍ ഓടുമ്പോള്‍ മറ്റു ലോക്കല്‍ ട്രെയിനുകള്‍ പിടിച്ചിടേണ്ട സാഹചര്യം നിലവിലുണ്ടെന്നും അത് ഒഴിവാക്കാന്‍ പാത ഇരട്ടിപ്പിക്കലാണ് പരിഹാരമെന്നും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പാത ഇരട്ടിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തു നല്‍കിയാല്‍ വികസനം നടപ്പിലാക്കാന്‍ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളതെന്ന് സുരേഷ്ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ മാത്രമല്ല വികസന പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങള്‍ക്ക് നന്മയുണ്ടാകുന്നതെന്നും കേന്ദ്രസഹമന്ത്രി ചൂണ്ടിക്കാണിച്ചു. അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉണ്ടായ വികസനം എംഎല്‍എയെയും എംപിയെയും ഉത്തേജിപ്പിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ചിറയിന്‍കീഴില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെയും റെയില്‍വേമന്ത്രിയെയും അറിയിച്ച് അത് നടപ്പിലാക്കുമെന്നും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി ഉദ്ഘാടന പരിപാടിയില്‍ പറഞ്ഞു.രാജ്യത്തിനായി സേവനമനുഷ്ഠിച്ച ധീര സൈനികരെ സുരേഷ്ഗോപി ചടങ്ങില്‍ ആദരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനവും അദ്ദേഹം നിര്‍വഹിച്ചു. അടൂര്‍ പ്രകാശ് എംപി, വി ശശി എംഎല്‍എ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Latest Stories

'ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചു, മറ്റൊന്നും ഏശിയില്ല'; നിലമ്പൂർ തിരഞ്ഞെടുപ്പിൽ സാദിഖലി ശിഹാബ് തങ്ങൾ

നിലമ്പൂരില്‍ അന്‍വറിനും താഴെ നാലാം സ്ഥാനത്ത് ബിജെപി; തുടക്കം മുതല്‍ ലീഡുമായി യുഡിഎഫ് കുതിപ്പ്; ചുരുക്കം ബൂത്തുകളില്‍ മാത്രം ലീഡ് നേടി എം സ്വരാജ്‌

നിലമ്പൂരില്‍ ഒരുഘട്ടത്തിലും ലീഡ് നേടാനാകാതെ എൽഡിഎഫ്; തുടക്കം മുതൽ മുന്നേറ്റം തുടർന്ന് യുഡിഎഫ്

നിലമ്പൂരിൽ യുഡിഎഫ് തരംഗം; കുതിച്ച് കയറി ആര്യാടൻ ഷൗക്കത്ത്, ലീഡ് 5000കടന്നു

ആദ്യമേ ആര്യാടൻ; നിലമ്പൂരിൽ വോട്ടെണ്ണൽ തുടങ്ങി, ആദ്യ ലീഡ് യുഡിഎഫിന്

പാലക്കാട് ജില്ലയിലെ ചെക്ക്ഡാമുകളിലെ ഒഴുക്കില്‍പെട്ട് മൂന്ന് മരണം; മരിച്ചത് രണ്ടു വിദ്യാര്‍ത്ഥികളും ഒരു മധ്യവയസ്‌കനും

അബ്ബാസ് അരാഗ്ചി പുടിനുമായി കൂടിക്കാഴ്ച നടത്തും; അമേരിക്കന്‍ ആക്രമണം നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്‍

സംസ്ഥാന സെക്രട്ടറിക്ക് നേരെയുണ്ടായ ആക്രമണം; നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എബിവിപി

ചുള്ളിക്കമ്പ് പോലെയിരിക്കുന്നുവെന്നും നായകന് എങ്ങനെ പ്രണയം തോന്നി എന്നൊക്കെയുള്ള കമന്റുകൾ വന്നു; ഇവിടുത്തെ ബ്യൂട്ടി സ്റ്റാന്റേർഡ് കുറച്ച് വ്യത്യസ്തമാണ് : ബനിത സന്ധു

സംഘപരിവാർ തിട്ടൂരത്തിന്റെ ഇരയാണ് JSK; സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത നടപടി തികഞ്ഞ ഫാസിസം