"സു​രേ​ഷ് ഗോ​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മാ​യി തൃ​ശൂ​രി​ൽ താ​മ​സി​ച്ചു, ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോട്ടുകൾ ചേർത്തു"; ആരോപണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ​ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സു​രേ​ഷ് ഗോ​പി എം​പി​യും കു​ടും​ബ​വും വോ​ട്ട് ചെ​യ്യാ​ൻ മാ​ത്ര​മാ​യി തൃ​ശൂ​രി​ൽ താ​മ​സി​ച്ചുവെന്നും ഭാ​ര​ത് ഹെ​റി​റ്റേ​ജ് എ​ന്ന വീ​ട്ടു​പേ​രി​ൽ 11 വോ​ട്ട് ചേ​ർ​ത്തെന്നും ജോ​സ​ഫ് ടാ​ജ​റ്റ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

സുരേഷ് ​ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്.

45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

സു​രേ​ഷ് ഗോ​പി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക്ക​ളു​ടെ​യും അ​നു​ജ​ന്‍റെയും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വോ​ട്ടും താ​മ​സം ഇ​ല്ലാ​തി​രു​ന്നി​ട്ടും തൃ​ശൂ​രി​ൽ ചേ​ർ​ത്തു. 116 എ​ന്ന പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ​വ​ച്ചാ​ണ് സു​രേ​ഷ് ഗോ​പി​യു​ടെ കു​ടും​ബ​വും അ​നു​ജ​ന്‍റെ കു​ടും​ബ​വും വോ​ട്ട് ചെ​യ്ത​ത്. ഭാ​ര​ത് ഹെ​റി​റ്റേ​ജ് വീ​ട് ഇ​പ്പോ​ൾ ബോം​ബെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യ​ക്തി​യ്ക്ക് കൊ​ടു​ത്തു. ഇ​തേ വീ​ട്ടു​ന​മ്പ​ർ പ​രി​ശോ​ധി​ച്ചാ​ൽ സു​രേ​ഷ് ഗോ​പി​ക്കോ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കോ കോ​ർ​പ്പ​റേ​ഷ​നി​ലേ​ക്കു​ള്ള തിര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ഇ​ല്ല. ഇ​ത് ത​ന്നെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ചൂ​ണ്ടി​ക്കാ​ട്ടി​യ​തെ​ന്നും ജോ​സ​ഫ് ടാ​ജ​റ്റ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി