'പാലായില്‍ ഉറ്റിവീണ വിഷം'; 'നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ വിമർശനവുമായി സമസ്ത മുഖപത്രം

പാലാ ബിഷപ്പ് ജോർജ് കല്ലറങ്ങാട്ടിൻറെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ വിമർശിച്ച് സമസ്ത മുഖപത്രം. നാര്‍കോട്ടിക് ജിഹാദ് എന്ന പുതിയ പദാവലി പ്രയോഗിച്ച് ഒരു പുത്തന്‍ അപരവല്‍ക്കരണ ആയുധം കൊണ്ടുവന്നത് യാദൃച്ഛികമായി കാണാനാകില്ല. ബിഷപ്പിന്റെ പരാമർശങ്ങൾ മുസ്‌ലിം വിരോധം വളർത്താൻ ലക്ഷ്യം വെച്ചെന്ന് സുപ്രഭാതം എഡിറ്റോറിയലില്‍ പറയുന്നു. കർക്കശമായ നടപടി ആവശ്യമായ സംഭവമാണിതെന്ന് ‘വിഷം ചീറ്റുന്ന നാവുകളും മൗനംഭജിക്കുന്ന മനസുകളും’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.

ബിഷപ്പിന്റെ പ്രസ്താവനയെ പിന്തുണക്കുന്നവരുടെ കയ്യിൽ തെളിവുകളുണ്ടെങ്കിൽ അത് ബന്ധപ്പെട്ടവരെ ഏൽപ്പിക്കുകയാണ് ചെയ്യേണ്ടത്. സംഘ്പരിവാരില്‍ നിന്നും ഫ്രാങ്കോമാരേയും കള്ള പ്രമാണമുണ്ടാക്കി ഭൂമി ഇടപാട് നടത്തിയ കര്‍ദിനാള്‍മാരേയും രക്ഷിച്ചെടുക്കാന്‍ ഒരു സമുദായത്തിനു മേല്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ല വേണ്ടത്. നിരന്തരമായി വര്‍ഗീയ വിഷമാലിന്യങ്ങള്‍ പുറന്തള്ളുന്ന ഫാദര്‍ ജോസഫ് കല്ലറങ്ങാട്ട്, ഫാദര്‍ ജോസഫ് പുത്തന്‍പുരയ്ക്കല്‍ എന്നിവരെ ക്രിസ്ത്യന്‍ സമൂഹം തിരിച്ചറിയണമെന്നും സുപ്രഭാതം പറയുന്നു.

ഇസ്‌ലാമോഫോബിയ, മുസ്‌ലിം വിരുദ്ധത, മതസ്പര്‍ധ തുടങ്ങിയ കാര്യങ്ങള്‍ യാതൊരു മറയും സങ്കോചവുമില്ലാതെ പരിശുദ്ധ അള്‍ത്താരയില്‍ വച്ച് പ്രസംഗിച്ച മാര്‍ ജോസഫ് കല്ലറങ്ങാട്ടിനോട് അദ്ദേഹം ആരോപിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. അതല്ല ഇരു വിഭാഗം മതവിശ്വാസികളില്‍ മതസ്പര്‍ധയുണ്ടാക്കാന്‍ ബിഷപ്പ് ബോധപൂര്‍വം നടത്തിയ നീച നീക്കമാണ് കഴിഞ്ഞ ദിവസത്തെ അള്‍ത്താരയിലെ പ്രസംഗമെങ്കില്‍ അയാളെ അറസ്റ്റ് ചെയ്യാനുള്ള ചങ്കൂറ്റമാണ് ആഭ്യന്തര വകുപ്പിന്റേയും കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നുണ്ടാകേണ്ടത്. ബ്രാഹ്മണർക്കെതിരെ സംസാരിച്ച പിതാവിനെ അറസ്റ്റ് ചെയ്ത ഛത്തിസ്‌ഗഡ് മുഖ്യമന്ത്രിയെ സംസ്ഥാന സർക്കാർ കണ്ടു പഠിക്കട്ടെയെന്നും സുപ്രഭാതം പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ