നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പിസി ജോര്‍ജിനെതിരെ പരാതി. എറണാകുളം സ്വദേശിയായ അബ്ദുള്ള സയാനി ആണ് പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി നല്‍കിയത്. ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയില്‍ വെച്ചാണ് അധിക്ഷേപ പരാമര്‍ശം നടത്തിയത്.

ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ് ഈ രാജ്യത്തെ നശിപ്പിച്ചതെന്നായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന. ഈ രാജ്യത്തെ നശിപ്പിച്ചതിന്റെ ഒന്നാം പ്രതി ജവഹര്‍ലാല്‍ നെഹ്റു എന്ന മുസല്‍മാനാണ്. അങ്ങേര്‍ടെ ബാപ്പ മോത്തിലാല്‍ നെഹ്‌റുവിന്റെ ബാപ്പ മുസല്‍മാനാണെന്ന് എല്ലാവരും പറയുന്നുണ്ടല്ലോ. ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കും. പെരയ്ക്കകത്ത് അഞ്ച് നേരം നിസ്‌കരിക്കും. എംഎം മത്തായിയുടെ പുസ്തകം വായിച്ച് നോക്കൂ അപ്പോള്‍ മനസിലാകുമെന്നും പിസി പറഞ്ഞു.

ഇവിടുത്തെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും കണക്കാണ്. രണ്ടും രാജ്യദ്രോഹികളാണ്. രണ്ടിനെയും ഉപേക്ഷിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിലെ പാവം ജനങ്ങള്‍ അവര്‍ എല്‍ഡിഎഫിലും യുഡിഎഫിലും മാറിമാറി നില്‍ക്കുകയാണ്. രണ്ട് കൂട്ടരോടൊപ്പവും നിന്ന് വിവരം പഠിച്ചയാളാണ് താന്‍. അതുകൊണ്ടാ പറഞ്ഞത് രണ്ടും കള്ളന്മാരാണ്. രണ്ടിനെയും ഇല്ലാതാക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും പിസി ആരോപിച്ചു.

ഇതേ തുടര്‍ന്നാണ് അബ്ദുള്ള സയാനി പരാതിയുമായി രംഗത്തെത്തിയത്. ജവഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചുവെന്നും മതസ്പര്‍ദ്ധയും വിദ്വേഷവും വളരുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നു. മുന്‍കാലങ്ങളിലും പി.സി.ജോര്‍ജ് സമാന പരാമര്‍ശങ്ങള്‍ നടത്തിയതായി പരാതിയില്‍ പറയുന്നു. അതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടിയുമായി മുന്നോട്ട് പോകണമെന്നാണ് പരാതി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി