സഭാദൃശ്യങ്ങള്‍ ആക്ഷേപഹാസ്യ പരിപാടികളില്‍ ഉപയോഗിക്കരുത്; മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് ആവര്‍ത്തിച്ച് സ്പീക്കര്‍ എം ബി രാജേഷ്. പാസുള്ളവര്‍ക്ക് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രതിപക്ഷ ദൃശ്യങ്ങള്‍ ഒഴിവാക്കി എന്ന പരാതി പരിശോധിച്ചു. ദൃശ്യങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കി എന്ന നിലയില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് കൂടാതെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ശ്രീ. പി.സി. വിഷ്ണുനാഥ് പ്രത്യേക പരാതിയും ചെയറിന് നല്‍കിയിരുന്നു. ഇക്കാര്യവുംവിശദമായി പരിശോധിച്ചെന്നും സ്പീക്കര്‍ പറഞ്ഞു.

ചോദ്യോത്തരവേളയില്‍ സംസാരിക്കുന്നവരുടെ ദൃശ്യങ്ങള്‍ നല്‍കുന്നതാണ് ചട്ടം. ഇന്നലെ എം.വി ഗോവിന്ദന്‍ മറുപടി പറയുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ നല്‍കിയത്. പക്ഷം നോക്കിയല്ല ദൃശ്യങ്ങള്‍ നല്‍കുന്നത്. ഭരണപക്ഷത്തെ പ്രതിഷേധവും നല്‍കിയില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. അതേസമയം സഭ ടി വി രീതി അനുസരിച്ച് മാത്രമേ സഭാ നടപടികള്‍ ചിത്രീകരിക്കാന്‍ പാടുള്ളൂവെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നത് ചട്ടലംഘനമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു. മാധ്യമ പ്രവര്‍ത്തകരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് അതീവ ഗൗരവമാണ്. ഇത്തരം പ്രവര്‍ത്തികള്‍ അത്യന്തം അപലപനീയമാണ്. ഭാവിയില്‍ ഇതാവര്‍ത്തിച്ചാല്‍ അവകാശ ലംഘന പ്രകാരം നടപടിയുണ്ടാകും. ആക്ഷേപ ഹാസ്യ പരിപാടികള്‍ക്ക് സഭാദൃശ്യങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സ്പീക്കര്‍ അറിയിച്ചു.

അതേസമയം നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ പ്രവേശിക്കുന്നത് തടഞ്ഞു. പ്രതിപക്ഷത്തിന്റെ സമരം സഭാ ടിവിയില്‍ കാണിച്ചില്ല. എന്നാല്‍ ഭരണകക്ഷിയുടെ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത് സഭാ ടീവിയില്‍ കാണിച്ചുവെന്നും വി ഡി സതീശന്‍ പറഞ്ഞു. അതേസമയം സ്വര്‍ണക്കടത്ത് വിഷയത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുകയാണ്. ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്.

Latest Stories

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ

ഒരേ പേരുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കരുത്; പൊതുതാത്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

വല്ലാണ്ട് ചാരിത്ര്യശുദ്ധി കാണിച്ച് ജീവിക്കേണ്ട ആവശ്യമുണ്ടോ? എല്ലാവര്‍ക്കും തെറ്റ് സംഭവിക്കും..; ബിഗ് ബോസ് മുന്‍ മത്സരാര്‍ത്ഥി മനീഷ