'കൂത്താട്ടുകുളത്ത് മെല്ലെപ്പോക്ക്, ഹണിറോസ് കേസിൽ ശരവേഗത്തിൽ നടപടി'; പ്രതിഷേധിച്ച് പ്രതിപക്ഷം, സഭയിൽ നിന്നും ഇറങ്ങിപ്പോയി

കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാരാജുവിനെ തട്ടിക്കൊണ്ട് പോയ വിഷയത്തിൽ അടിയന്തര പ്രമേയം നടത്താത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി. വിഷയത്തിൽ അനൂപ് ജേക്കബ് എംഎൽഎ ആണ് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി. തുടർന്നാണ് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങി പോയത്.

സർക്കാർ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്ത്രപ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ് ചോദിച്ചു. വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷയെന്നും കാല് തല്ലി ഒടിക്കും എന്ന് പറയുന്നതാണോ സുരക്ഷയെന്നും അനൂപ് ജേക്കബ് ചോദിച്ചു. അവിശ്വാസ പ്രമേയത്തെ ആശയപരമായി നേരിടാൻ പോലും സിപിഎമ്മിന് കരുത്തില്ലേ. മൂവാറ്റുപുഴ ഡിവൈഎസ്പി അടക്കം നോക്കി നിൽക്കെയാണ് കൗണ്‍സിലറെ തട്ടിക്കൊണ്ട് പോയതെന്നും അനൂപ് ജേക്കബ് പറഞ്ഞു.

ഹണി റോസ് കേസിൽ ശര വേഗത്തിൽ നടപടി സ്വീകരിച്ച പൊലീസ് ഈ കേസിൽ മെല്ലെപ്പോക്കിലാണെന്നും അനൂപ് ജേക്കബ് ആരോപിച്ചു. അതേസമയം സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. കലാരാജുവിന്റെ പരാതിയിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും സ്ത്രീകൾക്ക് എതിരായ ആക്രമണം ഗൗ രവമായി കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വാക്കിനും പഴയ ചാക്കിനും ഒരേ വിലയാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളത്തിൽ എത്ര പഞ്ചായത്തിൽ കാലു മാറ്റം ഉണ്ടായി. അവരെ ഒക്കെ തട്ടി കൊണ്ട് പോകുക ആണോയെന്നും അദ്ദേഹം ചോദിച്ചു. പാർട്ടി ഏര്യാസെക്രട്ടറിയാണ് ഒന്നാം പ്രതി. കാലു മാറ്റം എന്ന നിലക്ക് സംഭവത്തെ മുഖ്യമന്ത്രി ലഘുകരിക്കുന്നു. അഭിനവ ദുശ്ശസനന്മാരായി ഭരണപക്ഷം മാറും. ഏഴ് വർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ ചെയ്തതെന്നും അതിനെ വെറും കാലുമാറ്റമായി മുഖ്യമന്ത്രി ലഘൂകരിച്ചുവെന്നും വി ഡി സതീശൻ ആരോപിച്ചു.

Latest Stories

കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചേക്കും, രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

സ്മാര്‍ട് റോഡ് ഉദ്ഘാടന വിവാദം; മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ല, പുറത്തുവരുന്നത് വ്യാജ വാര്‍ത്തകള്‍; മന്ത്രിസഭയില്‍ ഭിന്നതയില്ലെന്ന് എംബി രാജേഷ്

MI VS DC: ഇത് ഇപ്പോൾ ധോണിയെക്കാൾ ദുരുന്തം ആണല്ലോ, വീണ്ടും നിരാശയായി രോഹിത് ശർമ്മ; ശങ്കരൻ തെങ്ങിൽ തന്നെ എന്ന് ആരാധകർ

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെ ചാവേറാക്രമണം, മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്റെ ആരോപണം, രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ഛത്തീസ്ഗഡില്‍ സുരക്ഷാസേന-മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ഒരു കോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന ബസവരാജ് ഉള്‍പ്പെടെ 27 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മെട്രോ യാത്രികരായ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കല്‍; 'മെട്രോ ചിക്‌സ്' എന്ന പേരില്‍ ഇന്‍സ്റ്റ പേജ്, ഉടമയെ പൊക്കാന്‍ ബംഗലൂരു പൊലീസ്

'ഡിവോഴ്‌സ് നൽകാം, പക്ഷെ മാസം 40 ലക്ഷം രൂപ തരണം'; വിവാഹ മോചനത്തിൽ രവി മോഹനോട് ഭാര്യ ആർതി

'അന്ന് തരൂരിനെതിരെ വിമതനായി മത്സരിച്ചു, സംഘടനയിൽ യുവാക്കൾക്ക് വേണ്ട പരിഗണന നൽകുന്നില്ലെന്ന് പറഞ്ഞ് രാജിവച്ചു'; യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ ഇനി ബിജെപിയിൽ

കോഴിക്കോട് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

'കൊലപാതകം ഒന്നും ചെയ്തിട്ടില്ലല്ലോ'; സിവില്‍ സര്‍വ്വീസ് പരീക്ഷ പാസാകാന്‍ വ്യാജരേഖ നിര്‍മിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു സുപ്രീം കോടതി