പാമ്പ് കടിയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

വയനാട്ടില്‍ വിദ്യാര്‍ഥിനി പാമ്പ് കടിയേറ്റ് ക്ലാസ് മുറിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മാനന്തവാടി എ.എസ്.പി ഡോക്ടര്‍ വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്‌കൂളിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതിപട്ടികയില്‍ ഉള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.

മരിച്ച ഷഹല ഷെറിന്റെ മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമുള്ള അന്വേഷണമാണ് ഇപ്പോള്‍ തുടങ്ങിയത്. മാനന്തവാടി എ.എസ്.പി ഡോക്ടര്‍ വൈഭവ് സക്‌സേനക്കാണ് അന്വേഷണ ചുമതല. തെളിവുകള്‍ ശേഖരിക്കാനായി ഷഹലക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയിലും സ്‌കൂള്‍ ഓഫീസിലും പരിസരത്തും അന്വേഷണ സംഘം പരിശോധന നടത്തി.

പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന അധ്യാപകന്‍, താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതിനകം സസ്പന്റ് ചെയ്യപ്പെട്ട നാല് പേര്‍ക്കുമെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 75 കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിപ്പട്ടികയിലുള്ളവരെ പൊലീസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് കൂടി ഉള്‍പ്പെടുന്നതിനാല്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യമെടുക്കാനായിരിക്കും ഇവര്‍ ശ്രമിക്കുക.

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി