സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസ്; അട്ടിമറി നടന്നുവെന്ന് ക്രൈംബ്രാഞ്ച്

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിക്കൽ കേസിന്റെ അന്വേഷണത്തിൽ തുടക്കത്തിൽ വീഴ്ച വന്നുവെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. രണ്ട് ഡിവൈഎസ് പിമാരടക്കമുള്ളവർ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ട്. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മേധവിയടക്കമുള്ളവർക്ക് ഇപ്പോഴത്തെ അന്വേഷണസംഘം റിപ്പോർട്ട് നൽകി.

ആശ്രമം  കത്തിക്കൽ കേസിൽ അട്ടിമറി നടത്തിയ മുൻ അന്വേഷണ ഉദ്യഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകി.രണ്ട് ഡിവൈഎസ്പിമാർ,വിളപ്പിൽ ശാല,പൂജപ്പുര പൊലിസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടി എടുക്കണം. തെളിവുകൾ കൃത്യമായി ശേഖരിക്കാതെ വീഴ്ച വരുത്തി. ശേഖരിച്ച തെളിവുകൾ കാണാതായെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ രേഖകൾ വീണ്ടെടുത്തതാണ് പ്രതികളെ കണ്ടെത്തുന്നതിൽ  കാലതാമസമുണ്ടാക്കിയത്. ഒന്നാം പ്രതി പ്രകാശിന്റെ മരണത്തിലെ ദുരൂഹത വിളപ്പിൽശാല പൊലിസ് ലാഘവത്തോടെയാണ് അന്വേഷിച്ചത്. ചില പ്രാദേശിക നേതാക്കളുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചത് കേസ് ഡയറിയുടെ ഭാഗമാക്കാതെയിരുന്നതും വീഴ്ചയാണ്.

ശബരിമല സ്ത്രീ പ്രവേശന സമയത്ത് 2018 ലാണ് സന്ദീപാനന്ദഗിരിയുടെ  ആശ്രമത്തിന് മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയിൽ കണ്ടത്.കേസിൽ പ്രതിയായിരുന്ന കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

Latest Stories

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം

'വീ ഓൾ ലവ് യു'; വെടിനിർത്തലിന് ശേഷം ആദ്യമായി സംസാരിച്ച് ട്രംപും മോദിയും

യുദ്ധം ഉടൻ അവസാനിക്കും, ഇറാനുമായുള്ള ചർച്ച രണ്ട് ദിവസത്തിനകം: ഡൊണാൾഡ് ട്രംപ്

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും