എസ്.ഡി.പി.ഐയുടെ ജാഥയില്‍ ഒരു കുട്ടിയെ കൊണ്ട് മതവിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ചത് ദുഃഖിതനാക്കി: എം.എ ബേബി

എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം തന്നെ ദുഃഖിതനാക്കിയെന്ന്‌സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയ വിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പമാണെന്നും എം എ ബേബി പറഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആരാണ് മതവിദ്വേഷം പടര്‍ത്തുന്നത്?

നരേന്ദ്ര മോദി സര്‍ക്കാറിലെ ഒരു മന്ത്രിയാണ് അന്യമതസ്ഥരെ വെടിവയ്ക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ട് മുദ്രാവാക്യം വിളിച്ചു കൊടുക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ മുസ്ലിം മേഖലകളില്‍ വര്‍ഗീയലഹള നടത്തിയത്. അന്ന് വെറും പാര്‍ലമെന്റ് അംഗമായിരുന്ന ഇദ്ദേഹം ഇതിനുശേഷമാണ് കേന്ദ്രത്തില്‍ മന്ത്രിയായി നിയമിക്കപ്പെടുന്നത്. അനുരാഗ് ഠാക്കൂര്‍ മാത്രമല്ല മതദ്വേഷപ്രസംഗം നടത്തുന്നത്. നമ്മുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കം ആരും അതില്‍ നിന്ന് മാറിനിന്നിട്ടില്ല.

കേരളത്തിലും ശശികലയെപ്പോലെ വശങ്ങളില്‍ നില്ക്കുന്നവര്‍ മാത്രമല്ല വര്‍ഗീയവിഷം പടര്‍ത്തുന്നത്. ആര്‍എസ്എസ് രാഷ്ട്രീയമുള്ള ആരും അതില്‍നിന്ന് മാറിനില്‍ക്കുന്നില്ല. ആര്‍എസ്എസിന്റെ മറുപുറമാണ് എസ്ഡിപിഐയും മറ്റും. അക്രമത്തിലും വര്‍ഗീയവിഷത്തിലും ആര്‍എസ്എസിന് ഒട്ടും പിന്നിലല്ല ഇവരും. എണ്ണത്തില്‍ കുറവാണെങ്കിലും വണ്ണത്തില്‍ ഒപ്പം. എസ്ഡിപിഐ യുടെ ഒരു ജാഥയില്‍ ഒരു കുട്ടിയെക്കൊണ്ടു വിളിപ്പിച്ച മതവിദ്വേഷമുദ്രാവാക്യം എന്നെ ദുഃഖിതനാക്കുകയാണുണ്ടായത്. ഈ പ്രായത്തില്‍ തന്നെ വര്‍ഗീയവിഷത്തിന്റെ ഒരു ഇരയാണല്ലോ ആ കുട്ടി!

Latest Stories

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍