ശബരിമല സ്വർണക്കൊള്ള: "അന്വേഷണം പൂർത്തിയാകട്ടെ, ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാം"; മുഖ്യമന്ത്രി

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല. അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്പലക്കൊള്ളയിൽ ഉളുപ്പുണ്ടെങ്കിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ രാജി വെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വേറെ സമുദായത്തിൽ ആണെങ്കിൽ പിണറായി ഇപ്പോൾ തന്നെ പോയി കാല് പിടിച്ചു മാപ്പ് പറഞ്ഞേനെയെന്നും മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണെന്നും മുനമ്പത്തിൽ ക്രെഡിറ്റ് എടുക്കാൻ മുഖ്യമന്ത്രിയുടെ ശ്രമമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി സ്പോൺസറായി അവതരിച്ച് നടപ്പാക്കിയ കാര്യങ്ങളിൽ പലതിനും പണം മുടക്കിയത് മറ്റുള്ളവരാണ്. ഇതിന്റെ വിശദാംശങ്ങളും പോറ്റി ശബരിമലയിൽ നൽകിയ സംഭാവനകളുടെ വിവരങ്ങളും വിജിലൻസ് ശേഖരിച്ചു. ദേവസ്വം ബോർഡിനെ പറ്റിച്ച് പാളികളിൽനിന്ന് രണ്ടുകിലോ സ്വർണം കൈവശപ്പെടുത്താമെന്ന്‌ ലക്ഷ്യമിട്ടാണ് തകിടുകൾ അറ്റകുറ്റപ്പണി നടത്തി പുതുക്കിത്തരാമെന്നുപറഞ്ഞ് ബോർഡിനെ സമീപിച്ചതെന്നാണ് വിജിലൻസ് നിഗമനം.

സ്പോൺസറായി നടത്തിയ എല്ലാകാര്യങ്ങളും അന്വേഷിക്കണമെന്നും യഥാർഥ സ്പോൺസറെ കണ്ടെത്തണമെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കേടായ വാതിൽമാറ്റി പുതിയത് നിർമിച്ച് സ്വർണംപൂശിയത് പോറ്റിയാണെന്നാണ് പറഞ്ഞിരുന്നത്. യഥാർഥ സ്പോൺസർ കർണാടക ബല്ലാരി സ്വദേശിയായ ബിസിനസുകാരൻ ഗോവർധനനായിരുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ