ശബരിമല യുവതീപ്രവേശനം തടയുന്നതിനുള്ള സ്വകാര്യ ബില്‍ വെള്ളിയാഴ്ച ലോക്‌സഭയില്‍

സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ശബരിമല യുവതീപ്രവേശന വിഷയം വെള്ളിയാഴ്ച ലോക്‌സഭയിലെത്തുന്നു. കൊല്ലം എം.പി, എന്‍. കെ പ്രേമചന്ദ്രന്‍ അവതരിപ്പിക്കുന്ന സ്വകാര്യ ബില്‍ പതിനേഴാം ലോക്‌സഭയിലെ ആദ്യ സ്വകാര്യ ബില്ലായിരിക്കും.

2018 സെപ്തംബര്‍ ഒന്നിനു മുമ്പുണ്ടായിരുന്ന ആചാര അനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് ബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബില്ല് ചര്‍ച്ചക്കെടുക്കുക നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ്. ജൂണ്‍ 25 നു നറുക്കെടുപ്പ് നടക്കും, അവസരം ലഭിച്ചാല്‍ ജൂലൈ 12 നു ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

ബില്‍ അവതരിപ്പിക്കുന്നത് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പിന്റെ ഭാഗമാണെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ പറഞ്ഞത്. ശബരിമല വിഷയത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാട്, ബില്ല് ചര്‍ച്ചക്കെടുത്താല്‍ വ്യക്തമാകുമെന്നും ആദ്യദിനം ബില്‍ അവതരിപ്പിക്കുന്നത് ചരിത്ര നിയോഗമായി കാണുന്നുവെന്നുമാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്.

ബി.ജെ.പി പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചല്ല ബില്‍ കൊണ്ടു വന്നതെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

Latest Stories

'നീ ഒരിക്കലും തനിച്ചല്ല റിങ്കു, ഈ സമയത്തും നീ രാജ്യത്തിന് വേണ്ടി വന്നു'; താരത്തെ അഭിനന്ദിച്ച് ഗൗതം ഗംഭീർ

സഞ്ജുവിന് കിട്ടാൻ പോകുന്നത് വമ്പൻ പണി; ഐസിസി നടപടിക്ക് ഒരുങ്ങുന്നു

'സഞ്ജുവും സൂര്യയും ആ ഇംഗ്ലണ്ട് താരത്തെ സൂക്ഷിക്കണം, അപകടകാരിയാണ് അവൻ'; മുന്നറിയിപ്പുമായി സുനിൽ ഗവാസ്കർ

തിരുവനന്തപുരത്ത് അച്ഛനും മകനും പറമ്പിൽ ഷോക്കേറ്റ് മരിച്ചനിലയിൽ; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

ഇന്ത്യയുടെ വലിയ വിജയത്തിലേക്ക് രണ്ട് ചുവടുകൾ മാത്രം, പിന്തുണച്ച ആരാധകർക്ക് നന്ദി: സഞ്ജു സാംസൺ

ഇറാൻ അണുബോംബ് പദ്ധതിയിലൂടെ ശക്തി പ്രാപിക്കും, അത് തടയുകയാണ് ലക്ഷ്യം; ഇറാനെ ആക്രമിക്കാനുള്ള കാരണം പറഞ്ഞ് നെതന്യാഹു

സഞ്ജു എന്ന ആത്മാർത്ഥതയുള്ള കളിക്കാരന് അർഹിക്കുന്ന വിജയം ലഭിച്ചതിൽ സന്തോഷം: സുനിൽ ഗവാസ്കർ

പശ്ചിമേഷ്യൻ സംഘർഷം; സിബിഎസ്ഇ 10, 12 പരീക്ഷകള്‍ മാറ്റി

ഇറാനിലെ നതാന്‍സ് ആണവകേന്ദ്രത്തിന് ആഘാതമേറ്റുവെന്ന് സ്ഥിരീകരിച്ച് ഐക്യരാഷ്ട്ര സഭ ആണവ ഏജന്‍സി; ആണവ ചോര്‍ച്ച ഇല്ല

എസ്‌ഐആര്‍ വഴി നുഴഞ്ഞുകയറ്റക്കാരുടെ പേര് മാത്രമേ മാറ്റിയിട്ടുള്ളു, ബിജെപി അധികാരത്തില്‍ വന്നാല്‍ അവരെ സംസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കുമെന്ന് അമിത് ഷാ; ഹിന്ദുക്കളായ ഒറ്റ അഭയാര്‍ഥികള്‍ക്ക് പൗരത്വം നഷ്ടപ്പെടില്ലെന്നും അമിത് ഷാ