സിപിഎമ്മിനെ വെട്ടിലാക്കി എസ് രാജേന്ദ്രന്‍; ഡല്‍ഹിയില്‍ പ്രകാശ് ജാവേദ്ക്കറുമായി കൂടിക്കാഴ്ച നടത്തി

സസ്‌പെന്‍ഷനെ തുടര്‍ന്ന് സിപിഎമ്മുമായി നീരസത്തിലായിരുന്ന മുന്‍ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയിലേക്കെന്ന് സൂചന. രാജേന്ദ്രന്‍ ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവേദ്ക്കറുമായി ഡല്‍ഹി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ ബിജെപി നേതാക്കള്‍ തന്നെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയതായി രാജേന്ദ്രന്‍ പറഞ്ഞിരുന്നു.

ബിജെപി നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ചതിയന്‍മാരുമായി പ്രവര്‍ത്തിക്കാന്‍ മനസ് അനുവദിക്കുന്നില്ലെന്നും അതിനാല്‍ സിപിഎം അംഗത്വം പുതുക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചിരുന്നു. തുടര്‍ന്ന് സിപിഎം നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ ഞായറാഴ്ച നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ രാജേന്ദ്രന്‍ പങ്കെടുത്തിരുന്നു.

ഇതോടെ രാജേന്ദ്രന്റെ ബിജെപി പ്രവേശനമെന്ന അഭ്യൂഹത്തിന് താത്കാലികമായി തിരശീല വീണിരുന്നു. ഇതിന് പിന്നാലെയാണ് പ്രകാശ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ച സൗഹൃദ സംഭാഷണത്തിന്റെ ഭാഗമായിരുന്നുവെന്നാണ് രാജേന്ദ്രന്റെ വാദം. ബിജെപിയിലേക്ക് പോകാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും രാജേന്ദ്രന്‍ അറിയിച്ചു.

Latest Stories

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു