ആര്‍.എസ്.എസിനെ തന്നെയാണ് അന്നും ഇന്നും സംശയിച്ചത്: ആശ്രമം കത്തിച്ച കേസിലെ വഴിത്തിരിവില്‍ സന്ദീപാനന്ദഗിരി

തന്റെ ആശ്രമം കത്തിച്ച കേസില്‍ നാലര വര്‍ഷം പിന്നിടുമ്പോള്‍ ഉണ്ടായ നിര്‍ണായ വഴിത്തിരിവില്‍ പ്രതികരിച്ച് സന്ദീപാനന്ദഗിരി. ആര്‍എസ്എസിനെ തന്നെയാണ് അന്നും ഇന്നും സംശയിച്ചതെന്നും സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നമ്മളാണ് തീവച്ചത് എന്ന പ്രചാരണത്തിന് വളം വയ്ക്കുകയാണ് എല്ലാവരും ചെയ്തത്. അതിന് പ്രോത്സാഹിപ്പിക്കുകയാണ് പലരും. അതിന് മാറ്റം വരുമല്ലോ പുതിയ വെളിപ്പെടുത്തലോടെ. ഈ പരിസരത്ത് ഉള്ളവരാണ് ഇത് ചെയ്തതെന്ന് ആദ്യമേ ഉറപ്പുണ്ടായിരുന്നു.

അന്വേഷത്തിന്റെ ആദ്യഘട്ടത്തില്‍ ചില പാളിച്ചകളുണ്ട്. പ്രതിയായ ഇപ്പോള്‍ പറയുന്ന പ്രകാശ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. അതിലും അന്വേഷണം നടത്തണം.

ആര്‍എസ്എസ് തന്നെയാണ് ഇതിന് പിന്നില്‍ എന്നാണ് അന്നും ഇന്നും പറഞ്ഞത്. സത്യം ഇന്നല്ലെങ്കില്‍ നാളെ കണ്ടെത്തും. കേസ് വൈകിയതിനെക്കുറിച്ചല്ല ഇപ്പോഴത്തെ കണ്ടെത്തലാണ് പ്രധാന്യം.

കേസില്‍ തുടര്‍ അന്വേഷണം സമഗ്രമായി നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ വാര്‍ത്ത അറിയുന്നത്, പൊലീസ് ഔദ്യോഗികമായി വിവരം നല്‍കിയിട്ടില്ലെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "