ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നും വാങ്ങിയ 130 കോടി തിരിച്ചു നല്‍കാനായില്ല; കെടിഡിഎഫ്‌സിയുടെ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കി; കേരളാ ബാങ്കും പ്രതിസന്ധിയില്‍

കേരള ഗതാഗത വികസന ധനകാര്യ കോര്‍പറേഷന്റെ (കെടിഡിഎഫ്‌സി) ബാങ്കിതര ലൈസന്‍സ് റദ്ദാക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. പ്രത്യേക ദൂതന്‍ മുഖേനയാണ് അദേഹം ഇക്കാര്യം കെടിഡിഎഫ്‌സിയെ അറിയിച്ചത്. കെടിഡിഎഫ്‌സിയുടെ വീഴ്ച, വന്‍ ബാധ്യതയുള്ളതിനാല്‍ കേരള ബാങ്കിനെയും ബാധിച്ചേക്കുമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കെടിഡിഎഫ്‌സി തകര്‍ച്ചയിലായപ്പോള്‍ സ്ഥിരനിക്ഷേപം സ്വീകരിക്കുന്നതു റിസര്‍വ് ബാങ്ക് വിലക്കിയിരുന്നു.

കൊല്‍ക്കത്ത ആസ്ഥാനമായ ശ്രീരാമകൃഷ്ണ മിഷനില്‍ നിന്നു 130 കോടിരൂപ സ്ഥിര നിക്ഷേപമായി സ്വീകരിച്ചിട്ടു കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്‍കാന്‍ മാസങ്ങളായി കഴിയാതെ വന്നതാണു റിസര്‍വ് ബാങ്ക് നടപടിക്കു കാരണം.

കെടിഡിഎഫ്‌സി സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്കു സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റി ഉള്ളതാണ്. കെടിഡിഎഫ്‌സിക്കു പണം നല്‍കാന്‍ കഴിയുന്നില്ലെങ്കില്‍ ഗാരന്റി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ആ പണം നല്‍കേണ്ടതാണ്. അതു നടക്കാതിരുന്നതോടെ സംസ്ഥാന ഗാരന്റിക്കും വിലയില്ലാതായി.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്