ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ പരിഷ്‌കാരങ്ങള്‍; മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാം; സര്‍ക്കുലറിന് സ്‌റ്റേ ഇല്ലെന്ന് ഹൈക്കോടതി

ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരിഷ്‌കരണങ്ങളോടെ മോട്ടോര്‍ വാഹന വകുപ്പിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. ടെസ്റ്റിലെ പരിഷ്‌കരണങ്ങള്‍ നിര്‍ദ്ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തില്ല. സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ സ്റ്റേ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ടെസ്റ്റ് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ കേന്ദ്ര നിയമത്തിന് വിരുദ്ധമാണെന്നും സംസ്ഥാന സര്‍ക്കാരിന് നിയമത്തില്‍ മാറ്റം വരുത്താനാകില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. സര്‍ക്കുലര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ജീവനക്കാരും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളും ഉള്‍പ്പെടെ സമര്‍പ്പിച്ച നാല് ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെ പിന്‍ബലത്തോടെയാണ് സര്‍ക്കുലറെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ വ്യക്തമാക്കി. ഗിയര്‍ വാഹനങ്ങളില്‍ ഇരുചക്ര വാഹനത്തിന്റെ പരിശീലനവും 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശിച്ചതും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാണെന്നും വകുപ്പ് കോടതിയെ അറിയിച്ചു.

Latest Stories

IPL 2025: വിരമിച്ച ശേഷം കോഹ്‌ലിക്ക് വ്യത്യാസം, ഇപ്പോൾ അവൻ...; വെളിപ്പെടുത്തി ദിനേഷ് കാർത്തിക്ക്

INDIAN CRICKET: ഇന്ത്യയ്ക്ക് ചരിത്രവിജയം നേടികൊടുത്ത ക്യാപ്റ്റനാണ്‌ അവന്‍, ഗില്‍ ആ സൂപ്പര്‍ താരത്തിന്റെ ഉപദേശം തേടണം, എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാവും, നിര്‍ദേശിച്ച് മുന്‍താരം

എംഎസ്‌സി എല്‍സ 3 പൂര്‍ണമായും മുങ്ങി; മോശം കാലാവസ്ഥയില്‍ ലൈബീരിയന്‍ കപ്പല്‍ രക്ഷാപ്രവര്‍ത്തനം വിഫലമായി; ആലപ്പുഴ- കൊല്ലം തീരത്ത് കണ്ടെയ്‌നറുകള്‍ എത്തിയേക്കും, ജാഗ്രത വേണം

കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളര്‍ന്നുപോയി.. മമ്മൂട്ടിയും മോഹന്‍ലാലും വീട്ടില്‍ വന്നു, അവരുടെ പ്രാര്‍ത്ഥന പ്രചോദനമായി: മണിയന്‍പിള്ള രാജു

നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തില്‍ യുഡിഎഫ് വിജയിക്കും, പിണറായിസത്തിന് അവസാന ആണിയടിച്ചിരിക്കും: പിവി അന്‍വര്‍

INDIAN CRICKET: ഗിൽ ടെസ്റ്റ് നായകൻ ആയതിന് പിന്നിൽ അവന്റെ ബുദ്ധി, അയാൾ അന്ന്..; തുറന്നടിച്ച് യോഗ്‌രാജ് സിംഗ്

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്, വോട്ടെണ്ണല്‍ 23ന്, തീയതി പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

INDIAN CRICKET: ഇനി ടീമിൽ എങ്ങാനും കയറിയാൽ ഒരിക്കലും പുറത്ത് പോകരുത്, അതിന് അവന്മാരെ കണ്ട് പഠിക്കുക; സർഫ്രാസ് ഖാന് ഉപദേശവുമായി സുനിൽ ഗവാസ്‌കർ

അന്ന് സഹോദരി, ഇനി അമ്മ വേഷം; വിജയ്‌ക്കൊപ്പം രേവതിയും