കൂടത്തായി കൊലപാതക പരമ്പര; പള്ളിവികാരിയില്‍ നിന്ന് നിര്‍ണായക വിവരം ലഭിക്കാനുണ്ടെന്ന് അന്വേഷണസംഘം

കൂടത്തായി കൊലപാതക പരമ്പര കേസില്‍ കൂടത്തായി പള്ളി വികാരിയില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കാനുണ്ടെന്ന് അന്വേഷണ സംഘം. പള്ളി വികാരിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിയും. കല്ലറ തുറക്കാതിരിക്കാന്‍ ജോളി പള്ളിവികാരിയെ സ്വാധീനിച്ചുവെന്നത് പോലീസ് കണ്ടെത്തിയിരുന്നു. ധ്യാനം കൂടാന്‍ പോയ പള്ളിവികാരി ഇന്നോ നാളെയോ തിരിച്ചെത്തും. ജോളിയെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം ആറ് കൊലപാതകങ്ങളിലും ജോളി കുറ്റസമ്മതം നടത്തി കഴിഞ്ഞു. ഓരോ കൊലപാതകവും ചെയ്തത് എങ്ങനെയെന്നും അന്വേഷണ സംഘത്തോട് വിവരിച്ചിട്ടുണ്ട്. ഇനി ഈ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തണം. സാഹചര്യങ്ങളെ കൂട്ടിയിണക്കാന്‍ കഴിയുന്ന സാക്ഷി മൊഴികള്‍ കൂടി വേണം. ഇതെല്ലാം കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം.

തുടര്‍ച്ചയായി മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യലിനാണ് ജോളിയെ അന്വേഷണ സംഘം വിധേയമാക്കുന്നത്. അന്വേഷണത്തിന് സാങ്കേതിക സഹായം നല്‍കാനായി നിയോഗിച്ച ഐ.സി.റ്റി പോലീസ് സുപ്രണ്ട് ഡോ ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കോഴിക്കോട് എത്തും.

Latest Stories

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം

കോണ്‍ഗ്രസിന് നല്‍കുന്ന ഓരോ വോട്ടും പാകിസ്താനുള്ള വോട്ടുകള്‍; മമ്മൂട്ടിയുടെ പഴയ നായിക വിദ്വേഷം തുപ്പി; കേസെടുത്ത് തെലുങ്കാന പൊലീസ്

കെജ്രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇടക്കാല ആശ്വാസം മാത്രം; അഴിമതി കേസ് ജനങ്ങള്‍ മറന്നിട്ടില്ലെന്ന് അമിത്ഷാ

ഐപിഎല്‍ 2024: ഋഷഭ് പന്തിനെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തു