ആര്‍എസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്; ആശ്രമം തീവെപ്പ് കേസില്‍ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി

പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആശ്രമം തീവെപ്പ് കേസില്‍ പ്രതികരിച്ച് സ്വാമി സന്ദീപാനന്ദഗിരി. ആശ്രമം തീവെപ്പ് കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വാമി സന്ദീപാനന്ദഗിരി സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളെ ശരിവയ്ക്കുന്ന പ്രതികരണവുമായാണ് സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയത്. ആശ്രമം തീവെപ്പ് കേസ് അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്നും വാഹനം താനാണ് കത്തിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പൊലീസിന്റെ ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു.

ആര്‍എസ്എസിനെ സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. ആരൊക്കെയാണ് സംഭവത്തിന് പിന്നിലെന്ന് അറിയില്ലെന്നും പ്രതികളെ പലരും സഹായിച്ചെന്നും സ്വാമി സന്ദീപാനന്ദഗിരി കൂട്ടിച്ചേര്‍ത്തു. പൊലീസിലെ തന്നെ ആര്‍എസ്എസ് സംഘം തന്നെയാണ് ഇതിന് പിന്നിലുള്ളത്. മുഖ്യമന്ത്രിയെയും ഇക്കൂട്ടര്‍ തെറ്റിദ്ധരിപ്പിച്ചതായും സന്ദീപാനന്ദഗിരി പറഞ്ഞു.

തുടര്‍ന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തിലാണ് എല്ലാം പുറത്തുവന്നതെന്നും സന്ദീപാനന്ദ വ്യക്തമാക്കി. നേരത്തെ വിഷയത്തില്‍ പൊലീസിന് നേരെ ആരോപണവുമായി പിവി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനെ പിന്തുണച്ച വ്യക്തിയായിരുന്നു സന്ദീപാനന്ദഗിരിയെന്ന് അന്‍വര്‍ പറഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് സന്ദീപാനന്ദയുടെ ആശ്രമത്തിന് തീവച്ചതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു. കേസിലെ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസ് ശ്രമിച്ചു. സന്ദീപാനന്ദ ഗിരി തന്നെയാണ് വാഹനം കത്തിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഡിവൈഎസ്പി രാജേഷാണ് ആശ്രമം കത്തിക്കല്‍ കേസ് വഴി തിരിച്ചുവിട്ടതെന്നും അന്‍വര്‍ ആരോപിച്ചിരുന്നു.

Latest Stories

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് നിതീഷ് കുമാര്‍ ബിഹാര്‍ ബിജെപിയ്ക്ക് കൈമാറി; ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രി

അഞ്ചരക്കണ്ടി കണ്ണൂര്‍ ഡെന്റല്‍ കോളേജിലെ നിതിന്‍ രാജിന്റെ മരണം, ആരോപണവിധേയനായ ഡോ. കെ റാമിനെ കോളേജില്‍നിന്ന് പുറത്താക്കും

ചേട്ടന്‍ തന്നെ താരം, ഐസിസി പ്ലെയര്‍ ഓഫ് ദ് മന്ത് പുരസ്‌കാരം സഞ്ജു സാംസണിന്

ട്രംപിന്റെ നാവിക ഉപരോധത്തെ വകവെയ്ക്കാതെ ചൈനീസ് കപ്പല്‍; അമേരിക്കന്‍ ഉപരോധമുള്ള 'റിച്ച് സ്റ്റാറി' ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി

സര്‍ക്കാരിന് ജനങ്ങള്‍ എക്‌സിറ്റ് അടിച്ചു, എല്‍ഡിഎഫിന്റെ പരാജയം സഖാക്കള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് ഷാഫി പറമ്പില്‍; കോണ്‍ഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് തീരുമാനിക്കും

മൗനത്തിന്റെ രാഷ്ട്രീയം: ജാതി, വിദ്യാർത്ഥി മരണങ്ങൾ, അംബേദ്കർ ജയന്തിയുടെ മുന്നിൽ നിൽക്കുന്ന ഇന്ത്യയും കേരളവും

'മിടുക്കനായ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ടത് ആരായാലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്'; കേരളമാകെ നിതിന്‍ രാജിന്റെ കുടുംബത്തിനൊപ്പമാണെന്ന് മുഖ്യമന്ത്രി

നേമം, പാലക്കാട് ഉള്‍പ്പെടെ അഞ്ച് മുതല്‍ ഏഴ് സീറ്റുകള്‍വരെ നേടുമെന്ന് ബിജെപി വിലയിരുത്തല്‍; തൃശൂരിലും തിരുവനന്തപുരത്തും അട്ടിമറി സാധ്യതയെന്നും കോര്‍കമ്മിറ്റി

സ്വയം രക്ഷകനായ് ചിത്രീകരണം, മാര്‍പാപ്പയെ വിമര്‍ശിച്ച് പിന്നാലെ യേശുവായി ചിത്രീകരിച്ച ചിത്രവുമായി ട്രംപ്; വ്യാപക പ്രതിഷേധത്തിന് പിന്നാലെ ചിത്രം നീക്കി

ഡിജിറ്റൽ ആരോഗ്യ വിപ്ലവത്തിന്റെ മറുവശം, ASHA തൊഴിലാളികളുടെ “അദൃശ്യ ജോലിഭാരവും അസമത്വവും "