'പി എം ശ്രീയിൽ കേരളത്തിന്റെ നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു, ഫണ്ട് എത്രയും വേഗം നൽകണമെന്ന് ആവശ്യപ്പെട്ടു'; വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടി. പദ്ധതി മരവിപ്പിച്ചുവെന്ന് കേന്ദ്രത്തോട് വാക്കാൽ അറിയിച്ചുവെന്നും സബ് കമ്മിറ്റി റിപ്പോർട്ട്‌ വന്ന ശേഷമേ രേഖമൂലം കത്തയക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. അതേസമയം വിവരം അറിയിച്ചപ്പോൾ അനുകൂലമായിട്ടോ പ്രതികൂലമായിട്ടോ പ്രതികരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ചയെന്നും മന്ത്രി പറഞ്ഞു. 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ സമഗ്ര ശിക്ഷാ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടുവെന്നും മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് ന്യൂഡൽഹിയിൽ ബഹുമാനപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമ്മേന്ദ്ര പ്രധാനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് നിർണ്ണായകമായ ഒരു വിഷയം ചർച്ച ചെയ്യുന്നതിനായിരുന്നു ഈ കൂടിക്കാഴ്ച. വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നായ സമഗ്ര ശിക്ഷാ കേരളയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുള്ള കുടിശ്ശിക ഫണ്ട് എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രധാനമായും ചർച്ച. 2023-24, 2024-25, 2025-26 എന്നീ സാമ്പത്തിക വർഷങ്ങളിലെ സമഗ്ര ശിക്ഷാ കേരളയുടെ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള 1066.36 കോടി രൂപ ഒറ്റത്തവണയായി എത്രയും വേഗം അനുവദിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ശക്തമായി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും, കുട്ടികളുടെ ഭാവിക്ക് വേണ്ടി നടപ്പിലാക്കുന്ന സമഗ്ര ശിക്ഷാ കേരള പദ്ധതിക്ക് കൂടുതൽ ഉത്തേജനം നൽകുന്നതിനും ഈ ഫണ്ട് വേഗത്തിൽ ലഭ്യമാകേണ്ടത് അത്യാവശ്യമാണ്. ചർച്ച ക്രിയാത്മകമായിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി