'നേതാവ് പിണറായി തന്നെ'; നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയനെന്ന് എം എ ബേബി

നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം സംസ്ഥാന ജനറൽ സെക്രട്ടറി എം എ ബേബി. ടീമിൻറെ നേതാവും പിണറായി തന്നെയാണെന്ന് പറഞ്ഞ എം എ ബേബി വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കുമെന്നും പറഞ്ഞു. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം.

അതേസമയം യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും ചീറ്റിപ്പോയ വിസ്മയം മാത്രമാണെന്നും എം എ ബേബി പരിഹസിച്ചു.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിനെതിരെ കുറ്റം തെളിയിക്കപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്ന് എം എ ബേബി വ്യക്തമാക്കി. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതോടെ പാർട്ടിയുടെ ഭാഗത്തുനിന്ന് ഉചിതമായ തീരുമാനമുണ്ടാകുമെന്നും ഇക്കാര്യത്തിൽ സിപിഎമ്മിന് യാതൊരുവിധ ആശയക്കുഴപ്പവുമില്ലെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Latest Stories

'അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനം, രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്നവരും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്'; ടി പി രാമകൃഷ്ണൻ

കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനിട്ട് സമീപത്ത് കിടന്നുറങ്ങി; യുവാവ് അറസ്റ്റിൽ

അദൃശ്യരാക്കപ്പെട്ട ജീവിതങ്ങള്‍: നഗര ഇന്ത്യയിലെ കുടിയേറ്റ വയോധിക സ്ത്രീകളും നയപരമായ ശൂന്യതയും; എംപവര്‍മെന്റ് ഫൗണ്ടേഷന്റെ ഫീല്‍ഡ് സ്റ്റഡി പറയുന്നത്

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കണ്ഠരര് രാജീവർക്ക് കുരുക്ക് മുറുകുന്നു; വാജിവാഹനം ഉള്‍പ്പെടെ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് ദേവസ്വം ഉത്തരവ്

ആടിയ നെയ്യ് ക്രമക്കേട്; ശബരിമലയില്‍ വിജിലന്‍സ് പരിശോധന

'ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടി'; ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പൊലീസ്

ടി-20 ലോകകപ്പ് സ്‌ക്വാഡിൽ എന്റെ പേരിലെന്ന് വിശ്വസിക്കാനായില്ല, തഴയപ്പെട്ട കാരണം കേട്ട് ഞാൻ ഞെട്ടി: ജിതേഷ് ശർമ്മ

'ഞങ്ങൾ അറിയുന്ന ശങ്കരദാസ് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്യില്ല, അയാൾ ഉത്തമനായ കമ്മ്യൂണിസ്റ്റ്'; ബിനോയ് വിശ്വം

രോഹിത് കോഹ്ലി ഗിൽ എന്നിവരുടെ പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു, ഒരിക്കലും മറക്കാനാവാത്ത ദിവസം: ആകാശ് ചോപ്ര

ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപം; പുറത്ത് വിട്ടത് തലയും വാലുമില്ലാത്ത ചാറ്റുകളെന്ന് പരാതിക്കാരി, ഉദ്ദേശം തന്നെ അപമാനിക്കൽ