‘ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകും’; പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേന മേധാവി

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുവിന്റെ ഏത് ശ്രമത്തിനും തിരിച്ചടി നൽകുമെന്ന് ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. അതിർത്തിയിലെ ഡ്രോൺ സാന്നിധ്യം അനുവദിക്കാനാകില്ലെന്ന് പാകിസ്ഥാനെ അറിയിച്ചുവെന്ന് വ്യക്തമാക്കിയ ഉപേന്ദ്ര ദ്വിവേദി ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ്റെ ആണവ ഭീഷണി തകർത്തുവെന്നും അറിയിച്ചു.

അതിർത്തിയിൽ അസ്ഥിരത സൃഷ്ടിച്ചാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു. പാക് -ചൈനീസ് സാമ്പത്തിക ഇടനാഴിയുടെ നിർമാണം നിർത്തിവെക്കണമെന്നും ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. വടക്കൻ അതിർത്തികളിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. ജമ്മു കശ്മീരിൽ ഭീകരസംഘടനകളുടെ നെറ്റ്‌വർക്ക് ഏതാണ്ട് തകർക്കാനായെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂർ സമയത്തെ അധിക സേനാ വിന്യാസം രണ്ട് രാജ്യങ്ങളും പിൻവലിച്ചു. ജാഗ്രത തുടരുകയാണെന്ന് കരസേന മേധാവി അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്ത് എട്ട് ഭീകരപരിശീലന ക്യാമ്പുകൾ ഉണ്ടെന്നാണ് വിവരം. ഇവ നിരീക്ഷിച്ച് ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും കരസേന മേധാവി വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂർ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർത്തു. എല്ലാ കമാൻഡിലും 5000 ഡ്രോണുകൾ തയ്യാറാക്കാനുള്ള ശേഷി സേനയ്ക്കുണ്ട്.

ലക്ഷകണക്കിന് ഡ്രോണുകൾ നിർമ്മിക്കേണ്ടി വന്നേക്കാം. നൂറ് കിലോ മീറ്റർ വരെ പോകാനാകുന്ന ഡ്രോൺ പരീക്ഷിക്കാനായി. അടുത്തിടെ പാകിസ്ഥാൻ അയച്ച ഡ്രോണുകൾ ആക്രമണ സ്വഭാവം ഉള്ളതായിരുന്നില്ലെന്നും ഡ്രോണുകൾ അയക്കരുതെന്ന് പാകിസ്ഥാന് നിർദ്ദേശം നല്‍കിയിട്ടുണ്ടെന്നും കരസേന മേധാവി അറിയിച്ചു. അതേസമയം അധീന കശ്മീരിൽ പാകിസ്താനുമായി ചേർന്ന ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളെയും ദ്വിവേദി അതിരൂക്ഷമായി വിമർശിച്ചു.

Latest Stories

ഗംഭീർ ഭായിയും ടീം മാനേജ്മെന്റും എന്നോട് ആവശ്യപ്പെട്ടത് ആ ഒരു കാര്യമാണ്, അതിനായി ഞാൻ പരിശ്രമിക്കുകയാണ്: ഹർഷിത് റാണ

'സ്ഥാനമാനങ്ങൾക്കുള്ള ആർത്തി എങ്ങനെ മനുഷ്യനെ വഷളാക്കും അതാണ് കാണിച്ചിരിക്കുന്നത്, ഐഷ പോറ്റിക്ക് പാർട്ടി വിട്ട് പോകാനുള്ള ഒരു സാഹചര്യവുമില്ല'; വിമർശിച്ച് ജെ മേഴ്സികുട്ടിയമ്മ

അടിച്ച് പിരിഞ്ഞിടത്ത് നിന്ന് കൈകോര്‍ത്ത് പവാര്‍ കുടുംബം; അക്കരെ ഇക്കരെ നില്‍ക്കുന്ന എന്‍സിപി വിഭാഗങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒന്നിച്ച് മല്‍സരിക്കുന്നു; സുപ്രിയ ബിജെപിയ്‌ക്കൊപ്പം പോകുമോ അജിത് പവാര്‍ കോണ്‍ഗ്രസ് ചേരിയിലേക്ക് വരുമോ?

'രണ്ടു പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹം മോചിപ്പിച്ചു'; വീട്ടമ്മയുടെ പരാതിയിൽ സിപിഎം നേതാവിനെതിരെ കേസ്

'കേന്ദ്ര സർക്കാരിന്റെ അവഗണനക്കെതിരായ സത്യാഗ്രഹ സമരം വെറും നാടകം, ജനങ്ങളെ പറ്റിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്'; വിമർശിച്ച് കെ സി വേണുഗോപാൽ

വിശുദ്ധിയുടെ രാഷ്ട്രീയം, അധികാരത്തിന്റെ ലൈംഗികത, ഭരണഘടനയുടെ മൗനം, ഉത്തരാഖണ്ഡിൽ രൂപപ്പെടുന്ന ‘സനാതൻ’ ഭരണക്രമം

'പുറമേ നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല, പാർട്ടിയെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയുടെ ഭാഗം'; മുന്നണി മാറ്റത്തിൽ പ്രതികരണവുമായി ജോസ് കെ മാണി

'കളവും വാസ്തവ വിരുദ്ധവുമായ കാര്യം പറഞ്ഞ് അപകീർത്തിപ്പെടുത്തി, ജഡ്‌ജിയുടെ നടപടി കോടതിയുടെ മാന്യതക്ക് ചേരാത്തത്'; ജഡ്‌ജി ഹണി എം വർഗീസിനെതിരെ അഭിഭാഷക ടി ബി മിനി

ഐഷ പോറ്റി കോണ്‍ഗ്രസില്‍; സ്വീകരിച്ച് നേതാക്കൾ

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ട് കോടതി, ജാമ്യാപേക്ഷ പരിഗണിക്കുക പിന്നീട്