'ഇനി കോൺഗ്രസിന്റെ വസന്തകാലം, പുനഃസംഘടനക്ക് ശേഷം തിരിച്ചുവന്നു'; കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ടെന്ന് രമേശ് ചെന്നിത്തല

കേരളത്തിലെ കോൺഗ്രസ്‌ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പുനഃസംഘടന കഴിഞ്ഞതിന് ശേഷം തിരിച്ചു വന്നുവെന്ന് പറഞ്ഞ രമേശ് ചെന്നിത്തല യുഡിഎഫിന്റെ വസന്തകാലം സൃഷ്ടിക്കാൻ പ്രാപ്തമായ പുനഃസംഘടനയാണിതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ചിലയാളുകൾക്ക് കോൺഗ്രസിൽ പ്രശ്നം ഉണ്ടാകണമെന്ന് ആഗ്രഹമെന്നും ആ വെള്ളം വാങ്ങി വച്ചേക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തങ്ങളുടെ ലക്ഷ്യം തിരിച്ചു വരവ് മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും ആര്‍ക്കും തെറ്റിദ്ധാരണ വേണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എല്ലാവരും ഒരുമിച്ചു മുന്നോട്ട് പോകും. പാർട്ടിക്കകത്ത് അഭിപ്രായം വ്യത്യാസം ഇല്ല. എല്ലാവർക്കും അസൗകര്യങ്ങൾ ഉണ്ടാകും. അഭിപ്രായം വ്യത്യാസം എന്ന് ആരും പറഞ്ഞിട്ടില്ല. എഴുതാപ്പുറം വായിക്കരുത്. ജനങ്ങൾ തെരഞ്ഞെടുപ്പിന് കാത്തിരിക്കുന്നു. ഇനി ഒരു അവസരം കൊടുത്താൽ നാടും പാർട്ടിയും നശിക്കും എന്ന് പാർട്ടിക്കാർക്ക് മനസിലായി. ഈ നാട്ടിലെ ജനങ്ങൾക്ക് വേണ്ടി ഈ സർക്കാർ ഒന്നും ചെയ്തില്ല. എല്ലാ ജില്ലകളിലും പോയി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

'കോടതി ഉത്തരവുള്ള സ്ഥലത്ത് വീഡിയോ ചിത്രീകരിച്ചു, ജനങ്ങളുടെ ദർശനം തടസ്സപ്പെടുത്തി'; മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനത്തിൽ പരാതിയുമായി ബിജെപി

'കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ 94% അനുയായികളും ഇന്ത്യക്കാര്‍'; ബിജെപിക്ക് കണക്കുസഹിതം മറുപടി നൽകി അഭിജീത്ത്

'പ്രസിഡന്റിനും സെക്രട്ടറിക്കും ഈഗോ പ്രശ്നമാണ്, ഒന്നിച്ചു നിൽക്കേണ്ടവരാണ് ഇങ്ങനെ കലഹിക്കുന്നത്'; അമ്മ നേതൃത്വം പിരിച്ചു വിടണമെന്ന് പൊന്നമ്മ ബാബു

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് മുന്നറിയിപ്പ്

അംഗരക്ഷകർ ചെയ്തത് അവരുടെ ഔദ്യോഗിക ജോലി; മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അവരുടെ ചുമതലയാണ്; യുഡിഎഫിൻ്റേത് പ്രതികാര നടപടി: ഇ.പി. ജയരാജൻ

'ബംഗാളിൽ രാഹുൽഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം, മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ കോൺഗ്രസ് നേതൃത്വം മറുപടി പറയണം'; പി രാജീവ്

ടിവികെ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കില്ല, അവർ നിലനിൽക്കുന്നത് നമ്മുടെ കാരുണ്യത്തിൽ; കുട്ടി അമ്മയെ തിരയുന്നപോലെ വോട്ടർമാർ ഡിഎംകെയെ വീണ്ടും തിരയും: എം. കെ. സ്റ്റാലിൻ

ബലിപെരുന്നാൾ; കേരളത്തില്‍ മെയ് 28-നും അവധി പ്രഖ്യാപിച്ചു

'സ്ത്രീകളുടെ ശരീരം ജനസംഖ്യ വർധനവിനുള്ള ഉപകരണമല്ല'; മൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡുവിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

'എല്ലാത്തിനും പിന്നിൽ നീനാ കുറുപ്പ്, ടിനി ടോമിനെതിരായ അൻസിബയുടെ ആരോപണം അടിസ്ഥാനരഹിതം'; ലക്ഷ്മിപ്രിയ