അഞ്ചു മാസമായി ശമ്പളമില്ല; നവകേരള സദസും ചതിച്ചു; സര്‍ക്കാരിനെതിരെ സമരവുമായി സിഐടിയു; റബ്‌കോയിലെ കുത്തിയിരിപ്പ് സമരം തുടങ്ങിയിട്ട് രണ്ടുമാസം

അഞ്ചുമാസത്തിലധികമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ കുത്തിയിരിപ്പ് സമരവുമായി റബ്ക്കോയിലെ സിഐടിയു യൂണിയന്‍. പാമ്പാടി റബ്‌കോയിലെ തൊഴിലാളികളാണ് പൂര്‍ണമായും ജോലി ബഹിഷ്‌കരിച്ച് സര്‍ക്കാരിനെതിരെ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ 77 ദിവസങ്ങളായി റബ്‌കോയിലെ നൂറിലധികം തൊഴിലാളികള്‍ സമരത്തിലാണ്.

റബ്‌കോ കഴിഞ്ഞ നാലു വര്‍ഷമായി പിഎഫ് പോലും അടയ്ക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു. ഏറെ നാളായി ശമ്പളം മുടങ്ങിയെന്ന് കാട്ടി നവകേരള സദസില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും നടപടികയൊന്നും ഉണ്ടായില്ലെന്ന് തൊഴിലാളികള്‍ വ്യക്തമാക്കുന്നു.

ചെയ്ത ജോലിയുടെ ശമ്പളമാണ് ചോദിക്കുന്നതെന്നും ഇതു കൃത്യമായ ലഭിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും തൊഴിലാളികള്‍ വ്യക്തമാക്കി. റബ്കോ എംപ്ലോയിസ് യൂണിയന്റെ കീഴിലുള്ള എല്ലാ തൊഴിലാളികളും സിഐടിയു യൂണിയന്‍കാരാണ്.

ജീവനക്കാരെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിഐടിയു നേതാക്കള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഈ നിര്‍ദേശങ്ങള്‍ എല്ലാം തള്ളിയാണ് ജീവനക്കാര്‍ സമരത്തിന് ഇറങ്ങിയത്.

Latest Stories

ബോചെ ടി ലോട്ടറിയല്ല; അമിതവില ഈടാക്കുന്നില്ല; ബംബര്‍ ലോട്ടറി നടത്താന്‍ ഉദ്ദേശിക്കുന്നില്ല; സര്‍ക്കാര്‍ വാദം പൊള്ളയെന്ന് ബോബി ചെമ്മണൂര്‍

IPL 2024: ഈ മൂന്ന് താരങ്ങളെ നിലനിർത്താൻ ഒരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്, സൂപ്പർതാരങ്ങൾ ടീമിന് പുറത്തേക്ക്

പിഎയുടെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാർച്ച് തടഞ്ഞ് പൊലീസ്, മോദിയെയും ബിജെപിയെയും വെല്ലുവിളിച്ച് കെജ്‌രിവാൾ, ഡല്‍ഹിയില്‍ നിരോധനാജ്ഞ

IPL 2024: ആര്‍സിബിയും...; ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഹര്‍ഭജന്‍ സിംഗ്

പാ രഞ്ജിത്ത് നിർമ്മിക്കുന്ന ഡോ. ബിജുവിന്റെ സിനിമ; 'പപ്പാ ബുക്ക' ഒരുങ്ങുന്നത് അന്താരാഷ്ട്ര തലത്തിൽ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം ഉണ്ടാക്കുന്നു; മാധ്യമങ്ങള്‍ക്ക് താക്കീതുമായി വനിതാ കമ്മിഷന്‍

മത്സരശേഷം ആരാധകർക്കും എതിരാളികൾക്കും ഒരേ പോലെ ഷോക്ക് നൽകുന്ന പ്രവൃത്തി ചെയ്ത് ധോണി, കരിയറിൽ ഇതുവരെ കാണാത്ത സംഭവങ്ങൾ; വീഡിയോ കാണാം

IPL 2024: കിരീടമില്ലാത്ത രാജാവിന് ശാപമോക്ഷത്തിന്റെ വാതായങ്ങളിലേക്കുള്ള വഴിവിളക്കാകാന്‍ ആ ഊര്‍ജ്ജം

സ്വകാര്യ ചിത്രങ്ങൾ ചോർന്നത് തൃഷയുടെ അറിവോടെ; അതുകൊണ്ടാണ് അവർ പരാതി നൽകാഞ്ഞത്; വെളിപ്പെടുത്തലുമായി സുചിത്ര

ആർസിബിയുടെ വിജയത്തിന്റെ ക്രെഡിറ്റ് ധോണിക്ക് നൽകി ഡികെ, ആരാധകരെ അത്ഭുതപ്പെടുത്തി ആർസിബി താരം