എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും കെപിസിസി നേതൃമാറ്റവും അടുത്തിരിക്കെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വയനാട്ടില്‍ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം. കോണ്‍ഗ്രസിനെതിരെ എന്‍എം വിജയന്റെ കുടുംബം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസും അനുനയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

പത്ത് ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടില്ലെങ്കില്‍ പല നേതാക്കളുടേയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് കുടുംബം പറയുന്നത്. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെയാണ് എന്‍എം വിജയന്റെ കുടുംബം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍പോലും അതിന് ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

ഇതേ തുടര്‍ന്ന് അനുനയത്തിനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ വിഷയത്തില്‍ നടപടിയുണ്ടാകണമെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. പത്തുലക്ഷം രൂപ നല്‍കുകയല്ലാതെ മറ്റ് സഹായങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല, എന്നും എന്തിനും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ നേതാക്കളാരും പിന്നീട് എത്തിനോക്കുക പോലും ചെയ്തിട്ടില്ലെന്നും കുടുംബം പറയുന്നു.

രണ്ടര കോടി രൂപയുടെ കടമുണ്ടെന്നും അതില്‍ 10 ലക്ഷം രൂപ മാത്രമാണ് കെപിസിസി നേതൃത്വം ഇതുവരെ നല്‍കിയിട്ടുള്ളതെന്നും എന്‍എം വിജയന്റെ കുടുംബം ആരോപിച്ചു. ഇത്രയും വലിയ കടബാധ്യത തങ്ങളെ കൊണ്ട് വീട്ടാന്‍ സാധിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് ടി സിദ്ദിഖ് എംഎല്‍എ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എപി അനില്‍കുമാര്‍ എംഎല്‍എയും കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍എം വിജയന്റെ കുടുംബവുമായി സമവായത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിലുണ്ടാകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

കെപിസിസി നേതൃമാറ്റത്തെ സംബന്ധിച്ച ആരോപണങ്ങളും ആക്ഷേപങ്ങളും നിലനില്‍ക്കുന്നതിനിടെ എന്‍എം വിജയന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ കൂടി ശക്തി പ്രാപിച്ചാല്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ ഉള്‍പ്പെടെ വിഷയം കാര്യമായി സ്വാധീനിച്ചേക്കും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം