'വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ ആര്യാടന് കഥ എഴുതാന്‍ പോവാം, സ്വരാജിന് സെക്രട്ടറിയേറ്റിലേക്ക് പോകാം'; ഞാന്‍ നിയമസഭയിലേക്ക് പോകുമെന്ന് പി വി അന്‍വര്‍

നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ താന്‍ തന്നെ നിയമസഭയിലേക്ക് എത്തുമെന്ന് ആവര്‍ത്തിച്ച് പി വി അന്‍വര്‍. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഷ്ട്രീയം പറഞ്ഞില്ലെന്നാണ് മുന്‍ നിലമ്പൂര്‍ എംഎല്‍എ പറയുന്നത്. സിനിമ ഡയലോഗ് വച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തിയതെന്നും പി വി അന്‍വര്‍ പരിഹസിച്ചു. നിലമ്പൂരില്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്നാണ് പി വി അന്‍വറിന്റെ പരിഹാസം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന് സെക്രട്ടേറിയറ്റിലേക്ക് പോകാമെന്നും പി വി അന്‍വര്‍ പറയുന്നു. നിലമ്പൂരില്‍ നിന്ന് താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ പരിഹസിച്ചു പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ രണ്ടു മുന്നണികളും അവഗണിച്ചുവെന്നും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തി പി വി അന്‍വര്‍ പറഞ്ഞു.

2016ല്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ബൂത്തില്‍ താനാണ് ലീഡ് ചെയ്തതെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഈ ബൂത്തില്‍ ലീഡ് ചെയ്തുവെന്നും പി വി അന്‍വര്‍ ചൂണ്ടിക്കാട്ടി. ഇത്തവണയും നമുക്ക് കാണാമെന്നാണ് അന്‍വര്‍ പറയുന്നത്. 2016ല്‍ ആര്യാടന്‍ ഷൗക്കത്ത് പി വി അന്‍വറിനോട് തന്റെ കന്നിയങ്കത്തില്‍ പരാജയപ്പെട്ടിരുന്നു.

സിപിഎം സ്വതന്ത്രനായി നിലമ്പൂരില്‍ മല്‍സരിച്ചു കൊണ്ടിരുന്ന പി വി അന്‍വര്‍ ഇടതുപക്ഷവുമായി തെറ്റി പുറത്തുവന്നിട്ടു തനിക്ക് ഇപ്പോഴും ഇടത് കോട്ടയില്‍ പിന്തുണയുണ്ടെന്ന് പറയുന്നുണ്ട്. സിപിഎം പ്രാദേശിക നേതാക്കള്‍ക്ക് ബന്ധപ്പെടാന്‍ മൂന്നു മൊബൈല്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെന്നും അവര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും പി വി അന്‍വര്‍ പറഞ്ഞു.

മുണ്ടൂരില്‍ ആന ചവിട്ടിക്കൊന്ന് വയോധികന്‍ മരിച്ച ദാരുണമായ സംഭവത്തിനിടെയാണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്‍ഡിഎഫില്‍നിന്ന് 25 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അന്‍വറിന്റെ കണക്കുകൂട്ടല്‍. യുഡിഎഫില്‍നിന്ന് 35 ശതമാനം വോട്ടും ലഭിക്കുമെന്നും അന്‍വര്‍ പറയുന്നു. 75000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നാണ് അന്‍വറിന്റെ അവകാശവാദം. അത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി