'കേരളത്തിലെ എൻ.ഐ.എ ഇടപെടലുകൾ ദുരൂഹത ഉണർത്തുന്നത്'; ഭരണകൂട താത്പര്യങ്ങൾ മുന്‍നിര്‍ത്തിയാണ്‌ അന്വേഷണം നടത്തുന്നതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി

കേരളത്തിലെ എന്‍ഐഎയുടെ ഇടപെടലുകള്‍ ദുരൂഹതയുണര്‍ത്തുന്നതാണെന്ന്  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ ഹമീദ്‌ വാണിയമ്പലം. മതന്യൂനപക്ഷങ്ങളേയും ജനകീയ സമരപ്രവര്‍ത്തകരേയും വ്യാജകേസുകളില്‍പ്പെടുത്തുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഏജന്‍സിയാണ്‌ എന്‍ഐഎ എന്നും വെല്‍ഫയര്‍ പാര്‍ട്ടി ആരോപിച്ചു. വസ്‌തുതകള്‍ക്ക്‌ പകരം മുന്‍വിധിയും ഭരണകൂട താല്‍പ്പര്യങ്ങളും മുന്‍നിര്‍ത്തിയാണ്‌ എന്‍ഐഎ അന്വേഷണം നടത്തുന്നതെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആക്ഷേപിച്ചു. പാനായിക്കുളം കേസ്‌മുതല്‍ അലന്‍-താഹ യുഎപിഎ കേസുവരെ സൂചിപ്പിച്ചുകൊണ്ടായിരുന്നു വെല്‍ഫയര്‍ പാര്‍ട്ടിയുടെ പ്രതികരണം.

മതന്യൂനപക്ഷങ്ങളെയും ജനകീയ സമരപ്രവർത്തകരെയും വ്യാജ കേസുകളിൽ വേട്ടയാടുന്നതിൽ കുപ്രസിദ്ധിയാർജിച്ച എൻ.ഐ.എയുടെ കേരളത്തിലെ ഇടപെടലുകൾ ദുരൂഹതയുണർത്തുന്നതാണ്. കേരളത്തിൽ നിന്ന് അൽ ഖ്വയ്ദ പ്രവർത്തകരെ അറസ്റ്റ് ചെയ്തു എന്ന വാർത്ത എൻ.ഐ.എയുടെ ഇത്തരം മുൻ നടപടികൾ കൂടി മുന്നിൽ വെച്ചേ വിലയിരുത്താനാവൂ എന്നും വെല്‍ഫയര്‍ പാര്‍ട്ടി ചൂണ്ടിക്കാണിക്കുന്നു.

എൻ.ഐ.എ കേരളത്തിൽ ആദ്യമായി ഏറ്റെടുത്ത പാനായിക്കുളം കേസു മുതൽ അവസാനം ഏറ്റെടുത്ത താഹ – അലൻ കേസിൽ വരെ നിരപരാധികളെ വേട്ടയാടുകയാണ് ചെയ്തത്. സംസ്ഥാനം ഭരിച്ചിരുന്ന സർക്കാരുകളും രാഷ്ട്രീയ നേട്ടത്തിനായാണ് എൻ.ഐ.എ അന്വേഷണങ്ങളെ ഉപയോഗിച്ചത്. കള്ളക്കടത്തും നികുതി വെട്ടിപ്പും മാത്രം വരുന്ന സ്വർണ്ണക്കടത്ത് കേസിനെ രാജ്യദ്രോഹക്കേസാക്കി പരിവർത്തിപ്പിച്ചത് എൻ.ഐ.എ വന്നതോടെയാണെന്നും വെല്‍ഫയര്‍ പാര്‍ട്ടി ആരോപിച്ചു. മുഖ്യമന്ത്രി തന്നെയാണ് എൻ.ഐ.എ യെ കത്തയച്ച് വിളിപ്പിച്ചതെന്നും പാർട്ടി പറഞ്ഞു.

ത്വാഹ, അലൻ എന്നീ സിപിഎം പ്രവർത്തകർക്ക് നേരെ യാതൊരു തെളിവുമില്ലാതെ സംസ്ഥാന സർക്കാർ യു.എ.പി.എ ചുമത്തിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിലേക്ക് കാര്യങ്ങളെത്തിയത്. കേരള മുഖ്യമന്ത്രി ആ വേട്ടയാടലിനേയും ന്യായീകരിക്കുകയായിരുന്നു. മഅദനി കേസിലും സമാനമായ മറ്റ് നിരവധി കേസുകളിലും എൻ.ഐ.എ അന്വേഷണങ്ങൾ നിരപരാധികളെ ഇരുമ്പഴിക്കുള്ളിലാക്കുന്നതിനായിരുന്നു.

സംഘ്പരിവാർ ഭരണകൂടത്തിന് വേണ്ടി മനുഷ്യവേട്ട നടത്തുന്ന എൻ.ഐ.എ പോലുള്ള സംവിധാനങ്ങളെ കണ്ണടച്ച് ന്യായീകരിക്കുന്നവർ വലിയ അപകടമാണ് രാജ്യത്തെ ജനാധിപത്യത്തിനു മതനിരപേക്ഷതയ്ക്കും വരുത്തി വെയ്ക്കുന്നതെന്നും ഹമീദ് വാണിയമ്പലം  മുന്നറിയിപ്പ് നൽകി.

Latest Stories

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍

'ദയവായി ഇതുപോലെയുള്ള മോശമായ ചോദ്യങ്ങൾ ചോദിക്കരുത്'; കീര്‍ത്തി ആസാദിന്റെ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഇഷാന്‍ കിഷന്‍

യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയിക്ക് പരിക്ക്

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി