പറയാതെ വയ്യ, രണ്ടാം പിണറായി സർക്കാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല: ഗീവര്‍ഗീസ് കൂറിലോസ്

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു എന്ന് ഗീവര്‍ഗീസ് കൂറിലോസ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു എന്നും ഗീവര്‍ഗീസ് കൂറിലോസ് അഭിപ്രായപ്പെട്ടു.

ഗീവര്‍ഗീസ് കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:

പറയാതെ വയ്യ

ഒരു ഇടതുപക്ഷ സഹയാത്രികൻ എന്ന നിലയിൽ വിലയിരുത്തുമ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ ആദ്യം 100 ദിനങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എന്ന് പറയേണ്ടി വരുന്നു. (ഒന്നാം പിണറായി സർക്കാരിന്റെ ആദ്യ നൂറു ദിനങ്ങൾ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു എന്നതും ഓർക്കണം). കോവിഡ് പ്രതിരോധത്തിലെ അപര്യാപ്തതകൾ, മരംമുറി വിവാദത്തിലെ ദുരൂഹതകൾ, കെ. റെയിൽ /സിൽവർ ലൈൻ പോലെയുള്ള ജനവിരുദ്ധ / പരിസ്ഥിതി വിരുദ്ധ “വികസന” പദ്ധതികളിൽ ജനഹിതം മാനിക്കാതെയുള്ള നിലപാടുകൾ ഒക്കെ ഏറെ നിരാശ ഉളവാക്കുന്നു. കിറ്റ് വിതരണം പോലെയുള്ള നല്ല കാര്യങ്ങൾ വിസ്മരിക്കുന്നില്ല. ഒരു ഇടതുപക്ഷ സർക്കാരിൽ നിന്ന് ജനം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് സർക്കാർ ഇനിയും ഉയരേണ്ടിയിരിക്കുന്നു. കഴിഞ്ഞ സർക്കാരിലെ ചില മന്ത്രിമാരുടെ അഭാവം പ്രകടമായി അനുഭവേദ്യമാകുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി