നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

നെടുങ്കണ്ടത്തെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പൊലീസ് പിടിയില്‍. സജിയുടെ മാതാവ് മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ തിങ്കളാഴ്ച കണ്ടെടുത്തിരുന്നു. സജിയുടെ മാതാവ് മേരി (70) സഹോദരന്‍ റെജി (48) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീട്ടുവളപ്പില്‍ നിന്ന് കണ്ടെത്തിയത്. കുറച്ചു ദിവസമായി ഇവരെ കാണാനില്ലായിരുന്നു. മേരിയുടെ മകള്‍ സിനിയുടെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് വീട്ടുവളപ്പില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കേസിലെ പ്രധാന പ്രതിയായി പൊലീസ് സംശയിക്കുന്ന വ്യക്തിയാണ് സജി.

സജിയുടെ വീടിന്റെ സമീപത്ത് നിന്ന് തന്നെയാണ് സജിയെ പൊലീസ് പിടികൂടിയത്. വീടിനുസമീപത്തെ പറമ്പില്‍നിന്നാണ് ഇന്ന് സജി പിടിയിലായത്. സജി വീടിന് പുറകിലുള്ള മലയില്‍ ഒളിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഡ്രോണും മറ്റും ഉപയോഗിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് പരിശോധന തുടങ്ങിയതോടെ സജി താഴേയ്ക്ക് ഇറങ്ങി വരുകയായിരുന്നു. ഇവിടെ വച്ചാണ് സജിയെ പൊലീസ് പിടികൂടിയത്.

ഇന്നലെ വീട്ടില്‍ പരിശോധനയ്‌ക്കെത്തിയ പൊലീസിനെ കണ്ട് സജി ഓടിപ്പോവുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇവരുടെ വീടിനടുത്തുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സജിയുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് അന്വേഷണത്തിനായി മറ്റ് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് എത്തിയത്. പിന്നാലെ സജി ഇവിടെനിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് പൊലീസ് നായയെ എത്തിച്ച് നടത്തിയ അന്വേഷണത്തില്‍ പറമ്പിന്റെ പരിസരത്തുനിന്ന് തന്നെ സജിയുടെ ബാഗ് കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഡ്രോണും പോലീസ് നായകളെയും ഉപയോഗിച്ചാണ് അന്വേഷണം നടത്തിവന്നത്. സമീപത്തെ ഏലത്തോട്ടത്തില്‍ ഇയാള്‍ ഉണ്ടാകുമെന്നായിരുന്നു നിഗമനം.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാലിന്റെ ഭാഗം മണ്ണിനടിയില്‍നിന്ന് പുറത്തേക്കുനില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് ഫൊറന്‍സിക് സംഘത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാറ്റി പരിശോധന തുടങ്ങി. ഉച്ചയ്ക്ക് 1.45ഓടെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഒരേകുഴിയില്‍ ആയിരുന്നു. വേഗം ജീര്‍ണിക്കുന്നതിനും ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കുന്നതിനുമായി കുഴിയില്‍ കുമ്മായം വിതറിയിരുന്നു.

Latest Stories

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”

രമേശ്ജിയെ പോലെയുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് മുഖ്യമന്ത്രി ആകാനുള്ള സതീശന്റെ വ്യാമോഹം വിലപ്പോകില്ല'; പിആര്‍ പണി അവസാനിപ്പിക്കുക, കൊച്ചി ഡിസിസി ഓഫീസിന് എതിര്‍വശം വി ഡി സതീശനെതിരെ ഫ്‌ലക്‌സുകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍; വൈദ്യുതി പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും; കൂടുതല്‍ നിയന്ത്രണത്തിന് തയ്യാറെടുത്ത് കെഎസ്ഇബി

രണ്ട് ടാങ്കറുകള്‍ സൈന്യം പിടിച്ചെടുത്തു, യുഎസ് നടത്തുന്നത് കടല്‍ക്കൊള്ളയെന്ന് ഇറാന്‍; ഹോര്‍മുസില്‍ ഇറാന്‍ വെച്ച ബോംബുകള്‍ നീക്കം ചെയ്യുന്ന ദൗത്യം നാവികസേന തുടരുന്നുവെന്ന് ട്രംപ്

വയറുവേദനയ്ക്ക് ചികില്‍സ തേടിയെത്തിയ യുവാവിന് ഗര്‍ഭാശയത്തില്‍ മുഴയെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്; തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയ്‌ക്കെതിരെ പരാതി