'നാഷണൽ ഫാർമേഴ്‌സ് പാർട്ടി'; ബിജെപി അനുകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ

ബിജെപി അനുകൂല ക്രൈസ്തവ പാർട്ടി പ്രഖ്യാപിച്ച് കേരള ഫാർമേഴ്‌സ് ഫെഡറേഷൻ. ‘നാഷണൽ ഫാർമേഴ്‌സ് പാർട്ടി’ എന്ന പേരിലാണ് പുതിയ പാർട്ടി രൂപീകരിച്ചത്. നാഷണൽ ഫാർമേഴ്‌സ് പാർട്ടി എഐസിസി മുൻ അംഗവും കേരളാ കോൺഗ്രസ് എംഎൽഎയുമായിരുന്ന ജോർജ് ജെ. മാത്യു ആണ് ചെയർമാൻ. പുതിയ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കും. അതേസമയം കർദിനാൾ ആലഞ്ചേരി പാർട്ടി രൂപികരണ ചർച്ചക്ക് എത്താതിരുന്നത് സഭ പിന്തുണ ഉറപ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടിയെന്നും നേതൃത്വം വിലയിരുത്തുന്നുണ്ട്.

കാർഷിക വിഷയങ്ങളും ദേശീയതയുമാണ് പുതിയ പാർട്ടിയുടെ അജണ്ടയും സമീപനവും. നിലവിൽ ഒരു മുന്നണിയുമായി ധാരണയില്ലെന്ന് പറയുമ്പോഴും ബിജെപി അനൂകൂല നിലപാടെന്നത് പരസ്യമാണ്. ഇന്നലെ ചേർന്ന പാർട്ടി രൂപകരണ യോഗം ഉദ്ഘാടനം ചെയ്തത് എൻഡിഎ ഘടകകക്ഷി നേതാവ് തുഷാർ വെള്ളാപ്പള്ളിയാണെന്നതും പാർട്ടിയുടെ ബിജെപി ബന്ധം അരക്കിട്ടുറപ്പിക്കുന്നു.

അതേസമയം കർദിനാൾ ജോർജ് ആലഞ്ചേരി പാർട്ടി രൂപികരണ ചർച്ചക്ക് എത്താതിരുന്നത് ദുഷ്പ്രചരണം നടന്നതിനാലാണെന്ന് ജോർജ് ജെ. മാത്യു പറഞ്ഞു. അതിനിടെ ബിജെപി അനുകൂല ക്രൈസ്‌തവ പാർട്ടിയെന്ന പ്രചരണത്തിൽ കത്തോലിക്ക സഭനേതൃത്വത്തിലും അഭിപ്രായ ഭിന്നതയുണ്ട്. ആലഞ്ചേരി വിട്ടു നിന്നത് ഭിന്നത വ്യക്തമാക്കുന്നു. സഭാ നേതൃത്വത്തിൻ്റെ പിന്തുന്ന ഇല്ലാതെ സംഘാടന പ്രവർത്തനം സാധ്യമാകുമോയെന്നത് പാർട്ടി നേതൃത്വത്തിനും ആശങ്കയാണ്.

Latest Stories

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍

മോദിയാണ് ചിലര്‍ക്ക് ഒന്നാമത്, രാഷ്ട്രം രണ്ടാമത്; ശശി തരൂരിനെ പരിഹസിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

കനത്ത മഴ; ഇടുക്കി ജില്ലയിലെ ജല – സാഹസിക വിനോദങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

‘ഔദ്യോഗിക പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മതി’; ഭാരതാംബ വിവാദത്തിൽ ഗവർണറെ നിലപാടറിയിക്കാൻ സർക്കാർ