ഭൂമികള്‍ വിറ്റു; താക്കോല്‍ സ്ഥാനങ്ങളില്‍ സുകുമാരന്‍ നായരുടെ കുടുംബക്കാര്‍; കോടികളുടെ അഴിമതി; എന്‍.എസ്.എസില്‍ പാളയത്തില്‍ പട; ഹൈക്കോടതിയില്‍ ഹര്‍ജി

നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ കോടികളുടെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തി ഒരു വിഭാഗം അംഗങ്ങള്‍. നായര്‍ സമുദായ സംഘടനയുടെ തലപ്പത്തിരുന്ന് അഴിമതി, സ്വജനപക്ഷപാതം, ധൂര്‍ത്ത് എന്നിവയാണ് സുകുമാരന്‍ നായര്‍ നടത്തുന്നതെന്നും ആരോപിച്ചാണ് ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി

ഹൈക്കോടതിയിലും നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിലും ഹര്‍ജി നല്‍കിയിട്ടുണ്ട്. 2013 ഇല്‍ പാര്‍ലമെന്റ് പാസ്സാക്കിയ കമ്പനീസ് ആക്ടിന്റെ പൂര്‍ണമായ ലംഘനമാണ് സുകുമാരന്‍ നായര്‍ എന്‍എസ്എസിന്റെ തലപ്പത്തിരുന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കന്യാകുമാരിയിലെ കോടികള്‍ വിലമതിക്കുന്ന സ്ഥലം പോലും സുകുമാരന്‍ നായരുടെ ആശീര്‍വാദത്തോടെ വിറ്റു. കുറെ വര്‍ഷങ്ങളായി ഒരുതരത്തിലും പുരോഗതിയിലേക്കു നായര്‍ സര്‍വീസ് സൊസൈറ്റിയെ നയിക്കാന്‍ സുകുമാരന്‍ നായര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നുമാത്രമല്ല മന്നത്ത് ആചാര്യന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത സ്വത്തുവകകള്‍ പലതും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വില്‍ക്കുകയാണെന്നും പരാതിക്കാര്‍ ആരോപണം ഉയര്‍ത്തുന്നു.

ഇതിനെല്ലാമുള്ള തെളിവുകള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഇവര്‍ വ്യക്തമാക്കി. സുകുമാരന്‍ നായരുടെ കുടുംബത്തിലുള്ളവര്‍ എന്‍എസ്എസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിക്കൂടി. സമുദായ അംഗങ്ങള്‍ യാതൊരു പ്രയോജനവും സംഘടന കൊണ്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കഴിഞ്ഞ പത്രസമ്മേളനം വിളിച്ച് മുന്‍ എന്‍എസ്എസ് വൈസ് പ്രസിഡണ്ടും രജിസ്ട്രാറും ആയിരുന്ന പ്രൊ. വി പി ഹരിദാസ്,മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ സി ആര്‍ വിനോദ് കുമാര്‍, മന്നത്ത് പത്മനാഭന്റെ കൊച്ചുമകന്‍ ശ്രീ ശങ്കര്‍ മന്നത്ത് തുടങ്ങിയവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കമ്പനീസ് ആക്ട് പ്രകാരമുള്ള 14 ഓളം നിയമങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി പരാതി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍, വിവിധ അഴിമതികളുടെ തെളിവുകള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയാറായിട്ടില്ല. അഴിമതി കണക്കുകള്‍ പുറത്തുവന്നതോടെ ചില കരയോഗങ്ങളും ജി സുകുമാരന്‍ നായരെ ചോദ്യം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായ നേതൃത്വം താലൂക്ക് യൂണിയനുകളുടെ ചുമതലയുള്ള എല്ലാ കരയോഗങ്ങള്‍ക്കും വിശദീകരണ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

No photo description available.

എന്നാല്‍, ഉയര്‍ന്ന ഒരു അഴിമതി ആരോപണത്തിന് പോലും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മറുപടി പറഞ്ഞിട്ടില്ല. വെറുമൊരു വൈകാരിക കുറിപ്പ് മാത്രമാണിതെന്നും കരയോഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന കോടികളുടെ അഴിമതി ആരോപണത്തില്‍ കൂടുതല്‍ കരയോഗങ്ങളും താലൂക്ക് യൂണിയനുകളും നിലപാട് കടുപ്പിച്ചാല്‍ ജി സുകുമാരന്‍ നായര്‍ അടക്കമുള്ള നേതൃത്വത്തിന് പുറത്തുപോകേണ്ടിവരുമെന്നും പരാതിക്കാര്‍ വ്യക്തമാക്കുന്നു.

Latest Stories

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്