വയനാട് മുൻ ഡിസിസി ട്രഷറർ എൻഎം വിജയന്റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ലെങ്കിലും ധാര്‍മിക ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിജയന്റെ കടബാധ്യത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്. എങ്കില്‍ പോലും ആ ഉത്തരവാദിത്തം ഏറ്റെടുത്തു. നിയമപരമായ ബാധ്യതയല്ല, ഒരു കോണ്‍ഗ്രസ് കുടുംബത്തെ സഹായിക്കാനുള്ള സന്മനസിന്റെ ഭാഗമായിട്ടാണ് ബാധ്യത ഏറ്റെടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം, എൻ എം വിജയന്റെ മരുമകൾ പത്മജ കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്.