മോഡല്‍ ഷഹാനയുടെ മരണം; ഭര്‍ത്താവ് കുറ്റക്കാരന്‍, മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം

കോഴിക്കോട് നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ ഭര്‍ത്താവ് സജാദ് കുറ്റക്കാരനെന്ന് പൊലീസ് കുറ്റപത്രം. ഷഹാനയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. മരിക്കുന്ന ദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. സജാദിനെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഷഹാനയുടെ ഡയറി കുറിപ്പുകള്‍ ഇതിന് നിര്‍ണായക തെളിവാണ്. സജാദിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്ക് കാരണമായെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ലഹരി മാഫിയയിലെ കണ്ണിയായ സജാദ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണത്തിനിടെ ലഹരി വില്‍പന നടത്തിയിരുന്നെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും വെയിങ് മെഷീനും വാടക വീട്ടില്‍ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സ്ത്രീപീഡനം ,ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി ചേവായൂര്‍ പൊലീസാണ് സജാദിനെ അറസ്റ്റ് ചെയ്തത്.

മെയ് 13ന് ആണ് കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷഹനയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഭര്‍ത്താവിനെതിരെ ഷഹാനയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയതോടെ പൊലീസ് ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു.

ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. കാസര്‍കോട് ചെറുവത്തുര്‍ സ്വദേശിനിയാണ് ഷഹാന. മരിക്കുന്നതിന് ഒന്നര മാസം മുമ്പാണ് ഷഹാനയും ഭര്‍ത്താവും പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്ക് എടുത്തത്.

Latest Stories

ഋതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണം, പകരം സഞ്ജുവിന് അവസരം നൽകണം: എസ് ബന്ദ്രീനാഥ്

ഐപിഎലിൽ ജസ്പ്രീത് ബുംറ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; ആരാധകർ നിരാശയിൽ

ഓപ്പറേഷൻ പ്രോജക്ട് സീറോ; അഴിമതി ചിത്രീകരിച്ച് നൽകിയാൽ 5000 രൂപ പാരിതോഷികം

'കഷ്ടപ്പെട്ടുണ്ടാക്കിയ പണം പോകുമ്പോള്‍ ബുദ്ധിമുട്ട് ഉണ്ടാകും, സിമ്പതിയ്ക്ക് വേണ്ടിയല്ല ഞാനിത് പങ്കുവച്ചത്'; അഭിരാമി സുരേഷ്

‘സിനിമയെ തകർക്കുന്ന റിവ്യൂ അനുവദിക്കില്ല'; അശ്വന്ത് കോക്കിനെതിരെ പരാതി നൽകുമെന്ന് ഫിലിം ചേംബർ

പ്രധാനമന്ത്രിയുമായി ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി വി. ഡി. സതീശൻ; മോദിക്ക് കഥകളി ശില്പം സമ്മാനിച്ചു

ബലാത്സംഗ കേസ്; എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു

'മരിക്കാനല്ല പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്, എസ്എഫ്ഐ നേതാക്കള്‍ വീണുപോയാൽ സമരം ഏറ്റെടുക്കാന്‍ ലക്ഷകണക്കിന് പ്രവര്‍ത്തകരുണ്ടാകും'; എം ശിവപ്രസാദ്

'വനിതാ പൊലീസ് സ്‌റ്റേഷനിൽ വെച്ച് മൂന്ന് മണിക്കൂറോളമാണ് അവർ എന്നെ മാനസികമായി പീഡിപ്പിച്ചത്, എസ്ഐയുടെ മുന്നിൽ വെച്ച് കടുത്ത ഭാഷയിൽ തെറിവിളിച്ചു'; അൻസിബ ഹസൻ

പെട്രോളിനും ഡീസലിനും രണ്ട് രൂപ വരെ കൂടിയേക്കും; ഇന്ധനവില വീണ്ടും വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ