'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

ആത്മഹത്യാ ചെയ്ത പ്രശസ്ത മോഡലും ഇൻഫ്ലുവൻസറുമായ സാൻ റേച്ചലിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി പൊലീസ്. റേച്ചലിന് സാമ്പത്തിക ബാദ്ധ്യതയുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വിവാഹത്തിന് വേണ്ടി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭർത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും കുറിപ്പിൽ പറയുന്നു.

നിറത്തിൻ്റെ പേരിലുള്ള വിവേചനങ്ങൾക്കെതിരെ പോരാടിയ മോഡലാണ് സാൻ റേച്ചൽ എന്ന 26 കാരി. ഇക്കഴിഞ്ഞ ദിവസമാണ് ഇവരെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. വിവാഹത്തിനായി ആറ് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അച്ഛനും ഭർത്താവും അറിയാതെയാണ് കടം വാങ്ങിയതെന്നും റേച്ചൽ ആത്മഹത്യ കുറിപ്പിൽ പറയുന്നു. അച്ഛൻ പണം തന്നുവെന്നാണ് ഭർത്താവിനോട് പറഞ്ഞതെന്നും കടം വാങ്ങിയ പണം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

അച്ഛന് എഴുതിയ കത്തിൽ ഒരാൾക്ക് പണം കൊടുക്കാനുണ്ടെന്നും സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പറയുന്നത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെത്തുടർന്നായിരുന്നു മരണം. പുതുച്ചേരിയിൽ ജനിച്ചുവളർന്ന സാൻ റേച്ചലിന് ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്‌ടപ്പെട്ടിരുന്നു. മകളെ വളർത്തിയതും മോഡലിംഗ് രംഗത്തേക്ക് എത്തിച്ചതുമെല്ലാം പിതാവ് ഡി ഗാന്ധിയാണ്. നിറത്തിൻ്റെ പേരിൽ ആദ്യം അവസരങ്ങൾ നിഷേധിക്കപ്പെട്ടുവെങ്കിലും വിവേചനത്തിനെതിരെ സ്വയം പോരാടി വളരെ വേഗം പ്രശസ്‌തയായി മാറാൻ റേച്ചലിന് സാധിച്ചു.

Latest Stories

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ