കെ സി വേണുഗോപാല്‍ ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാന്‍ ശ്രമിക്കുന്നു; രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാല്‍ കേട്ടുനില്‍ക്കാനാകില്ല; പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനത്തിന്റെ കാലനാകാനുള്ള ചിലരുടെ ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്.  ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ലിമെന്റ്റിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയോട് എല്ലാത്തരത്തിലുമുള്ള ആദരവും ബഹുമാനവുമുണ്ട്. അതിന്റെ ചെയര്‍മാന്‍ എന്ന പദവിക്ക് അതിന്റേതായ മൂല്യവുമുണ്ട്. പക്ഷേ, ആ സ്ഥാനത്തിരിക്കുന്ന ഒരാള്‍ ആ സ്ഥാനം ഉപയോഗിച്ച് രാഷ്ട്രീയ ദുഷ്ടലാക്കോടെ സംസാരിച്ചാല്‍ അത് കേട്ടുനില്‍ക്കാനാകില്ല.

കാലങ്ങളായി മുടങ്ങിക്കിടന്ന മലയാളിയുടെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ വികസനം സാധ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. സംസ്ഥാന ഭരണത്തിലുള്ളപ്പോള്‍ കെടുകാര്യസ്ഥയുടെ പര്യായമായി ദേശീയപാതയുടെ വികസനം ഇല്ലാതാക്കിയ കോണ്‍ഗ്രസിന് ഇപ്പോള്‍ മുറുമുറുപ്പുണ്ടാകുന്നതിന്റെ കാരണം എല്ലാവരും മനസ്സിലാക്കുന്നുണ്ട്.

പാതയുടെ നിര്‍മാണത്തിലെ പിഴവുകളും അപാകതകളും പരിശോധിച്ചും പരിഹരിച്ചും മുന്നോട്ടു പോകാനുള്ള ഉത്തരവാദിത്തം നിര്‍മാണ ചുമതലയുള്ളക്കുണ്ട്.ഇന്നലെ കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിമായുള്ള ചര്‍ച്ചയില്‍ ഈ വിഷയം ഒരു അജണ്ടയുമായിരുന്നു.തെറ്റായ പ്രവണതകള്‍ ഉണ്ടെങ്കില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കണം.

പിഎസിക്കും ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കുവാനുള്ള അവകാശമുണ്ട്. അതുപോലെ തന്നെ വികസനം മുടക്കാന്‍ രാഷ്ട്രീയദുഷ്ടലാക്കോടു കൂടിയുള്ള ഇടപെടല്‍ പിഎസി ചെയര്‍മാന്‍ നടത്തുന്നത് തുറന്നു കാണിക്കവാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. ദേശീയപാത വികസനത്തിന്റെ കാലനായി അവതരിക്കാനാണ് കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതെങ്കില്‍ അത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി